ലാലേട്ടാ പ്രണവേട്ടനെ കെട്ടിച്ചു താ: ഫേസ്ബുക്ക് ലൈവിലെത്തിയ മോഹൻലാലിന് ആരാധികയുടെ കമൻറ്

മലയാളത്തിലെ പ്രിയപ്പെട്ട നടൻ മോഹൻലാൽ കേന്ദ്രകഥാപാത്രമായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശനാണ് ചിത്രത്തിൻറെ സംവിധാനം ഒരുക്കിയിരിക്കുന്നത്. മലയാളികൾ ഏറെ കാത്തിരുന്ന ചിത്രം തിയേറ്ററിലെത്തിയത് മുതൽ ആഘോഷത്തിന്റെ നാളുകളാണ്. ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്, തെന്നിന്ത്യയിലും മലയാളത്തിലും

ഉൾപ്പെടെ മികവുറ്റ താരങ്ങളായിരുന്നു ചിത്രത്തിൽ അണിനിരന്നത്. കീർത്തി സുരേഷ്, മഞ്ജു വാര്യർ മോഹൻലാൽ, ഹരീഷ് പേരടി, പ്രഭു പ്രണവ് മോഹൻലാൽ തുടങ്ങി നിരവധി താരങ്ങൾ ആയിരുന്നു ചിത്രത്തിൽ അണിനിരന്നത്. പ്രേക്ഷകർക്ക് നന്ദി അറിയിച്ച് കഴിഞ്ഞ ദിവസം മോഹൻലാൽ ഫേസ്ബുക്ക് ലൈവിൽ എത്തിയിരുന്നു. നമ്മളെല്ലാവരും സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നതിന്

പിന്നിൽ ജീവത്യാഗം ചെയ്ത അനേകം വലിയ മനുഷ്യരുണ്ടെന്ന ചരിത്രമാണ് മരക്കാർ അറബിക്കടലിന്റ സിംഹം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ഓർമ്മപ്പെടുത്തിയത്. ഫേസ്ബുക്ക് ലൈവിൽ അനേകമായിരങ്ങൾ ആയിരുന്നു മോഹൻലാലിന് കമൻറുകളും ആയി വന്നത്. ഇടയിൽ ഒരു ആരാധിക എഴുതിയ വാക്കുകളാണ് ശ്രദ്ധനേടിയത്. ലാലേട്ടാ പ്രണവേട്ടനെ കെട്ടിച്ചു താ ‘ എന്നാണ് വൈഷ്ണവി എന്ന

ആരാധിക കമന്റ് ചെയ്തത്. കമന്റ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. പിന്നാലെ രസകരമായ മറുപടികൾ കൊണ്ട് കമൻറ് ബോക്സ് നിറയുകയായിരുന്നു. അമ്മായി അച്ചനെ ചേട്ടാ എന്ന് വിളിച്ചത് ഒട്ടും ശരിയായില്ല എന്നതുൾപ്പെടെ നിരവധി രസകരമായ കമൻറുകൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ വന്നത്.

You might also like