കുട്ടിക്കുറുമ്പുമായി പ്രണവ് മോഹൻലാൽ.. ഹൃദയം ഷൂട്ടിംഗ് സെറ്റിൽ ആർട്ടിസ്റ്റുകളോടൊത്ത് സമയം ചിലവിട്ട് നായകൻ.. വീഡിയോ വൈറൽ.!! [വീഡിയോ]

ഈ അടുത്ത് പുറത്തിറങ്ങിയ ബോക്സ് ഓഫീസ് സൂപ്പർ ചിത്രങ്ങളുടെ നിരയിൽ ഏറ്റവും മുൻപന്തിയിൽ തന്നെയാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും നായികാ നായകൻമാരാകുന്ന സിനിമ റിലീസ് ആകുന്നതിനു മുൻപേ പ്രേക്ഷകരിൽ ആകാംക്ഷ സൃഷ്ടിച്ചിരുന്നു. പ്രണവിന്റെ അഭിനയം സിനിമക്ക് നിറപ്പകിട്ടേകുന്നു. വിനീത് ശ്രീനിവാസൻ അഭിമുഖത്തിലൂടെ ജനങ്ങളോട് പറയുന്നുണ്ട്,

“താൻ ഈ സിനിമ തന്റെയും തന്റെ സഖിയുടെയും കോളേജ് ജീവിതവും അതുപോലെ തന്നെ നായകനായ പ്രണവിന്റെ ജീവിതസാഹചര്യങ്ങളും എല്ലാമായി കൂട്ടിയിണക്കി ഉണ്ടാക്കിയതാണ് അതുകൊണ്ടു തന്നെയാവാം ചിത്രം ആരാധകർ നെഞ്ചിലേറ്റിയതും. “ഹൃദയത്തിനു മുന്നേ റിലീസായ മരയ്ക്കാർ എന്ന ചിത്രത്തിലും പ്രണവ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തനിക്ക് പ്രണവിനെ വെച്ച് ഒരു ചിത്രം കൂടി ചെയ്യണമെന്നാണ് വിനീത് ശ്രീനിവാസൻ എന്ന സംവിധായകന്റെ അഭിപ്രായവും.

ഹൃദയമെന്ന ചിത്രത്തിന്റെ ചിത്രീകരണവേളയിൽ ഉള്ള നിരവധി നർമ്മം കലർന്ന ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നു. അതിൽ പ്രണവിന്റെതായ ചില രംഗങ്ങൾക്ക് കാണികൾ ഏറുന്നു. തന്റെ ചക്ര ഷൂസിൽ ക്യാമറയും എടുത്ത് ഷൂട്ടിംഗ് സെറ്റിലൂടെ പറന്ന് നടക്കുന്ന പ്രണവിനെയും, മറ്റുള്ള സഹ ആർട്ടിസ്റ്റുകളോടൊത്ത് സന്തോഷിക്കുന്ന പ്രണവിനെയും, തന്റെ ബാല്യകാല സുഹൃത്തും സിനിമയിലെ നായികയുമായ കല്യാണി പ്രിയദർശനൊപ്പം കളിക്കുന്ന പ്രണവിനെയും വൈറൽ ആകുന്ന

വീഡിയോയിലൂടെ നമുക്ക് കാണാം. യാതൊരുവിധ താര ജാഡകളോ സിനിമയോടുള്ള അമിതമായ ഭ്രമമോ ഇല്ലാത്ത ഒരു മനുഷ്യൻ. യാത്രകളെ സ്നേഹിച്ച് പ്രകൃതിയെയും മനുഷ്യനെയും അറിഞ്ഞ് ജീവിക്കുന്ന ഒരു വ്യക്തി. ജനങ്ങളുടെ എല്ലാം ഹൃദയത്തിൽ പ്രണവിന് വളരെ വലിയൊരു സ്ഥാനമാണ് ഇപ്പോൾ ഉള്ളത്. സിനിമയിലെ ഓരോ ആർട്ടിസ്റ്റുകളും അഭിമുഖ വേദിയിലെത്തുമ്പോൾ അവിടെയെങ്ങും നമുക്ക് പ്രണവിനെ കാണാൻ സാധിക്കുന്നില്ല. തന്റെ കുട്ടി കുറുമ്പുകളും സന്തോഷവുമായി തന്റെതായ ലോകത്തിൽ ജീവിക്കാനാണ് പ്രണവിന് എന്നും ഇഷ്ടം.

You might also like