ട്രെൻഡിനൊപ്പം ചുവടുവെച്ച് കുട്ടി താരം തെന്നൽ 😍😍 വീഡിയോ ഏറ്റെടുത്ത് ആരാധകർ 💖

മലയാളത്തിലെ കുട്ടി സെലിബ്രിറ്റികളിൽ മോഡലിങ്ങിലും അഭിനയത്തിലും ഒരു പോലെ തിളങ്ങിനിൽക്കുന്ന കുട്ടി താരമാണ് കുട്ടി തെന്നൽ. തെന്നലിൻ്റെ മോഡൽ ചിത്രങ്ങളും വീഡിയോകളും എല്ലാം വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നിഷ്കളങ്കമായ ചിരിയിൽ ആരാധകരെ വീഴ്ത്തുന്ന കുട്ടി തെന്നൽ വളരെ പെട്ടന്നാണ് ആരാധക ഹൃദയം കീഴടക്കുന്നത്. ഇൻസ്റ്റഗ്രാമിൽ സജീവമായ കുട്ടി തെന്നലിൻ്റെ ഒരു ഡാൻസ്

വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ട്രെൻടിനൊപ്പം പോകുന്നു എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ തെന്നൽ തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വളരെ കുറച്ച് സമയം കൊണ്ട് തന്നെ വൈറലായി കഴിഞ്ഞു. അതിമനോഹരമായി വെസ്റ്റേൺ ഗാനത്തിന് ചുവടുവെക്കുന്ന തെന്നൽ ആരാധകർ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. യാദ് പിയാ കി ആനേ ലെഗി ’ ഇഷ്ക് ദ ഏസാ പായാ ജാൽ സോണിയേ’തുടങ്ങിയ ഗാനത്തിനാണ്

തെന്നൽ ചുവടുവെയ്ക്കുന്നത്. ഇതിനുമുമ്പും തെന്നലിൻ്റെ പല ഡാൻസ് വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. വളരെ സിമ്പിൾ ആയി എന്നാൽ തികഞ്ഞ ഡാൻസറിന്റെ ആറ്റിട്യൂടോഡേ ഡാൻസ് ചെയ്യുന്ന തെന്നലിനെ ആരും ഒന്നു നോക്കിപ്പോകും. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതിക്കല് വെള്ളരി പ്രാവ് എന്ന ഗാനത്തിന് ചുവടുവെച്ച വീഡിയോയിലൂടെയാണ് തെന്നൽ ആരാധകരുടെ ഹൃദയം കവർന്നത്. ടിക് ടോകിൽ

നിന്ന് ബിഗ് സ്ക്രീനിലേക്കുമാറിയ കുട്ടി താരം സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. കുട്ടി താരത്തിന് ആരാധകർ ഏറെയാണ്. തെന്നൽ പങ്കുവെക്കുന്ന വീഡിയോകളും ഫോട്ടോകളും എല്ലാം തന്നെ വളരെ പെട്ടെന്ന് ആരാധക ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. ഇപ്പോൾ സിനിമയിലും കുട്ടിത്താരം സജിവമാണ്.

You might also like