അന്ന് കരഞ്ഞത് വെറുതെയായില്ല രണ്ടര വയസ്സുകാരൻ്റെ കരച്ചിൽ… നാലു വർഷത്തിനിപ്പുറം വൈറൽ ആയപ്പോൾ!!! കാണാൻ മാത്രമല്ല കൂടെ അഭിനയിക്കാനും പറ്റിയ സന്തോഷത്തിൽ തേജസ്.

മലയാളികളുടെ എക്കാലത്തെയും പ്രിയതാരമാണ് മഞ്ജുവാര്യർ. ഹൃദയംകൊണ്ടും ഹൃദയം കൊണ്ടും മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് മഞ്ജു വാര്യർ. 1995 പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മലയാളിയുടെ പ്രിയതാരാമായി മഞ്ജു മാറുന്നത്. പിന്നീട് സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. ഇപ്പോഴിതാ താരത്തിനെ പുതിയ ചിത്രവും. ചിത്രത്തിൽ തന്നോടൊപ്പം

അഭിനയിക്കുന്ന കുട്ടി താരത്തിൻ്റെ വീഡിയോയുമൊക്കെ ആണ് താരം രംഗത്തെത്തിയിരിക്കുന്നത്. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിക്കാപ്പട്ടണം ചിത്രത്തിൽ ഓഡിഷൻ വഴി തെരഞ്ഞെടുക്കപ്പെട്ട് വന്നതാണ് മാസ്റ്റർ തേജസ്. കുട്ടി താരത്തിൻ്റെ രണ്ടര വയസ്സിലെ ഒരു വീഡിയോയാണ് ഷൂട്ടിങ്ങിനിടയിൽ മഞ്ജുവാര്യർ കാണാനിടയായത്. എനിക്ക് മഞ്ജുവാര്യരെ കാണണമെന്ന് പറഞ്ഞായിരുന്നു വീഡിയോയിൽ തേജസ്‌ കരഞ്ഞത്. എന്നാൽ ഇപ്പോൾ തേജസിന്

വയസ്സ് 6 ആയി. കുറച്ചു വർഷം കാത്തിരിക്കേണ്ടി വന്നങ്കിലും തേജസിൻ്റെ ആ ആഗ്രഹം സാധിച്ചു ഇരിക്കുകയാണ് ഇപ്പോൾ. കാണാൻ മാത്രമല്ല കൂടെ അഭിനയിക്കാനും പറ്റിയ സന്തോഷത്തിലാണ് തേജസ്. തേജസിൻ്റെ വീഡിയോ കണ്ട മഞ്ജു വാര്യർ സ്വതസിദ്ധമായ ചിരിയിലാണ് മറുപടി നൽകിയത് ഒപ്പം തേജസിനെ കൂടെ നിർത്തി ഫോട്ടോയെടുക്കാനും മലയാളികളുടെ സ്വന്തം താരം മടിച്ചില്ല. വളരെ സിമ്പിൾ ആയി സ്കാർട്ടും ടോപ്പും ഇട്ടണ് ഫോട്ടോയ്ക്ക് പോസ്

ചെയ്തിരിക്കുന്നത്. ഇടവേളയ്ക്കു ശേഷം തിരികെ താരം പഴയ ഗെറ്റപ്പും മാറ്റി പുത്തൻ ഗെറ്റപ്പിലാണ് എത്തിയത്. താരം പങ്കുവയ്ക്കുന്ന വീഡിയോകളും ഫോട്ടോകളും എല്ലാം ക്ഷണ നേരംകൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഫുൾ ഓൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന വെള്ളരിക്കാപട്ടണത്തിൻ്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകൾ മാവേലിക്കരയും വെണ്മണിമാണ്. 12 വർഷം സിനിമ പിന്നണി രംഗത്തുണ്ടായിരുന്നു മനീഷ് ആണ് ചിത്രം ഒരുക്കുന്നത്.

You might also like