അച്ഛന്റെ തലവര മാറ്റിയ പാട്ടാണ്..പാട്ടുകേട്ട് അത്ഭുതത്തോടെ ഇസക്കുട്ടൻ….ഇസക്കുട്ടൻ ചെയ്തത് കണ്ടോ!!

English English Malayalam Malayalam

മലയാളികൾക്കെന്നും ചോക്ലേറ്റ് നായകനാണ് നടൻ കുഞ്ചാക്കോ ബോബൻ. ഒരുകാലത്ത് റൊമാന്റിക്ക് സിനിമകൾ എന്നു പറഞ്ഞാൽ മലയാളികൾക്ക് അത് ചാക്കോച്ചൻ സിനിമകൾ തന്നെയായിരുന്നു. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ കുഞ്ചാക്കോ ബോബന്റെ വിശേഷങ്ങളറിയാൻ ആരാധകർക്കെന്നും തിടുക്കമാണ്. ഭാര്യ പ്രിയയെയും മകൻ ഇസക്കുട്ടനെയുമെല്ലാം സോഷ്യൽ മീഡിയ വഴിയാണ് ആരാധകർക്ക് പരിചയം. ഏറെക്കാലം നീണ്ട കാത്തിരിപ്പിനോടുവിലാണ്

ഇസക്കുട്ടൻ ചാക്കോച്ചന്റെയും പ്രിയയുടെയും ജീവിതത്തിലേക്കെത്തിയത്. കാത്തിരുന്ന് കിട്ടിയ നിധിയുടെ വരവ് ഏറെ ആഘോഷിച്ചിരുന്നു താരം. ഇപ്പോഴിതാ മകൻ ഇസക്കുട്ടൻ ലൊക്കേഷനിലെത്തിയപ്പോൾ എടുത്ത ഒരു വീഡിയോയാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വണ്ടിയിൽ ചാക്കോച്ഛനൊപ്പം വികൃതി കാണിക്കുന്ന ഇസ കുട്ടൻ സെറ്റിലെ ഒരു ടീം മെമ്പർ ഓടക്കുഴൽ വായിക്കുന്നത് കേട്ടിരിക്കുവാണ്. ചാക്കോച്ഛന്റെ തന്നെ ചിത്രത്തിലെ

ഗാനമാണ് ഓടക്കുഴലിലൂടെ ഇസക്കുട്ടൻ കേൾക്കുന്നത്. ഇത്‌ കേൾക്കുമ്പോഴുള്ള വികാരം പറഞ്ഞറിയിക്കാനാവുന്നതിനുമപ്പുറം എന്നാണ് വീഡിയോയ്ക്ക് താരം നൽകിയിരിക്കുന്ന കമന്റ്. കഠിനമായ ജോലിത്തിരക്കിനിടയിലും ഈ കലാകാരൻ സ്വന്തമായി പഠിച്ചെടുത്ത ഒന്നാണിത്, അതിനെ, ആ പാഷനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല എന്നുകൂടി താരം കുറിക്കുന്നുണ്ട്. വളരെപ്പെട്ടെന്നാണ് വീഡിയോ വൈറലായത്. ‘നിന്റെ അച്ഛന്റെ

തലവര മാറ്റിയ പട്ടാണിത്’ എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്. ‘മിഴിയറിയാതെ’ എന്ന് തുടങ്ങുന്ന ഗാനം വളരെ ഭംഗിയായാണ് ആ കലാകാരൻ ആലപിച്ചിരിക്കുന്നത്. പാട്ടുകേട്ട് ഇസു വണ്ടറായിരിക്കുകയാണല്ലോ എന്നും ഒരു ആരാധകൻ കമന്റ് ചെയ്തിട്ടുണ്ട്. മകന്റെ കുസൃതികൾ കാണിക്കുന്ന വീഡിയോകൾ ഇൻസ്റ്റാഗ്രാമിലും മറ്റും ചാക്കോച്ചൻ മിക്കപ്പോഴും ഷെയർ ചെയ്യാറുണ്ട്. അച്ഛനെ പോലെ തന്നെയാണല്ലോ മകനും എന്നാണ് സ്ഥിരം കിട്ടാറുള്ള കമന്റ്.

You might also like