ക്രിസ്മസിന് പ്രിയക്കും ഇസക്കുമൊപ്പം അടിച്ചുപൊളിച്ച് ചാക്കോച്ഛൻ….. ക്രിസ്മസിന് തനിക്ക് കിട്ടിയ അമൂല്യമായ സമ്മാനം കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തുമ്പോൾ….

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. എല്ലാവർക്കും ചാക്കോച്ചനാണ് കുഞ്ചാക്കോ ബോബൻ. ‘ചോക്ലേറ്റ് നായകൻ’ എന്ന വിശേഷണം ഇന്നും കൈമോശപ്പെടുത്തിയിട്ടില്ലാത്ത ചാക്കോച്ചന് ഒട്ടേറെ ആരാധകരാണുള്ളത്. അനിയത്തിപ്രാവ്, നിറം, പ്രിയം തുടങ്ങീ എത്രയോ ചിത്രങ്ങളിലാണ് താരം തകർത്തഭിനയിച്ചിട്ടുള്ളത്. മലയാളം റൊമാന്റിക്ക് സിനിമകൾക്ക് പുതിയൊരു വേർഷൻ നൽകിയ ആക്ടർ തന്നെയാണ് കുഞ്ചാക്കോ

ബോബൻ. ഇപ്പോഴും സിനിമയിൽ സജീവമായ താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറെ കൗതുകത്തോടെയാണ് കാത്തിരുന്നുകാണാറ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ചാക്കോച്ചൻ ഇപ്പോഴിതാ ആരാധകർക്ക് ക്രിസ്മസ് ആശംസകൾ നേർന്നെത്തിയിരിക്കുകയാണ്. കുടുംബത്തോടൊപ്പമുള്ള ക്രിസ്മസ് ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ആശംസകൾ നേരുന്നത്. ‘ഈ സന്തോഷവും സൗഹൃദവും സ്നേഹവുമെല്ലാം എന്നും ഉണ്ടാവട്ടെ, പ്രതീക്ഷകൾ

സഫലമാവട്ടെ’ എന്ന് കുറിച്ചുകൊണ്ടാണ് താരം ആരാധകർക്കെല്ലാം ക്രിസ്മസ് ആശംസകൾ നേരുന്നത്. ഭാര്യ പ്രിയക്കും മകൻ ഇസഹാക്കിനും ഒപ്പമുള്ള ചിത്രം വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഈ ക്രിസ്മസിന് തനിക്ക് കിട്ടിയ ഏറ്റവും വലിയ സന്തോഷം ‘ഭീമന്റെ വഴി’ ആണെന്ന് താരം പറയുന്നുണ്ട്. ചാക്കോച്ഛന്റെ റിലീസ് ആയ ഏറ്റവും പുതിയ ചിത്രമാണ് ഭീമന്റെ വഴി. വരാനിരിക്കുന്ന പുതിയ ചിത്രം അറിയിപ്പിനെക്കുറിച്ചും ചാക്കോച്ചൻ

തന്റെ ക്രിസ്മസ് കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ ഒട്ടേറെ സെലിബ്രെറ്റികളാണ് കമ്മന്റുകളുമായ് രംഗത്തെത്തിയിരിക്കുന്നത്. ‘ക്യൂട്ട് ഫാമിലി’ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. മാധ്യമങ്ങളിൽ അധികം പ്രത്യക്ഷപ്പെടാത്ത ആളാണ് ചാക്കോച്ഛന്റെ ഭാര്യ പ്രിയ. എന്നാൽ പ്രിയ എന്ന പേര് ചാക്കോച്ഛന്റെ ഇന്റർവ്യൂകളിൽ സ്ഥിരം കേൾക്കാറുമുണ്ട്. അതുകൊണ്ട് തന്നെ ചാക്കോച്ഛനൊപ്പം പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് പ്രിയ. ഇരുവരുടെയും ജീവിതത്തിലേക്ക് വൈകിയെത്തിയ അതിഥി ഇസഹാക്ക് സോഷ്യൽ മീഡിയയിലെ ഒരു താരം തന്നെയാണ്.

You might also like