വേദിക ജയിലിൽ ആവുമ്പോഴും പ്രശ്നങ്ങളൊഴിയാതെ ശ്രീനിലയം 😱😱 കനലെരിയും വഴികളിലൂടെ സുമിത്രയുടെ യാത്ര.. പ്രതീഷിനെ കൈവെച്ച് മഹേന്ദ്രൻ.. ആ കൈക്ക് നേരെ വിരൽ ചൂണ്ടി സുമിത്രയും 🔥🔥

കനലെരിയുന്ന വഴികളിലൂടെ സുമിത്രയുടെ യാത്ര എന്നുപറഞ്ഞുകൊണ്ടാണ് കുടുംബവിളക്കിന്റെ പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ഏറെ ആരാധകരുള്ള ഒരു പരമ്പര തന്നെയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനമാണ് പരമ്പരക്ക് ലഭിക്കാറുള്ളത്. സുമിത്രയുടെ പോരാട്ടങ്ങളുടെ കഥയാണ് ഇത്. വേദിക എല്ലാക്കാലവും സുമിത്രക്ക് ശത്രു തന്നെയായിരുന്നു. സിദ്ധുവിനെ സ്വന്തമാക്കുക എന്ന ആഗ്രഹം സാധ്യമാക്കിയ നാൾ

മുതൽ ശ്രീനിലയത്തിലേക്ക് കയറിപ്പറ്റുക എന്നതായിരുന്നു അവരുടെ ലക്‌ഷ്യം. ഒടുവിൽ സരസ്വതി അമ്മയെ കൂട്ടുപിടിച്ച് ശ്രീനിലയത്തിന്റെ ആധാരം മോഷ്ടിക്കുകയാണ് വേദിക. ആ കുറ്റം സുമിത്രയുടെ തലയിൽ ചാരാൻ ഇരുവരും വിദഗ്ധമായി ശ്രമിച്ചിരുന്നു. ഒടുവിൽ വേദിക ജയിലിലേക്ക് തന്നെ എന്ന സൂചനയാണ് ഇപ്പോൾ പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ നൽകുന്നത്. വേദിക ജയിലിൽ കഴിയുന്നതിന്റെ ദൃശ്യങ്ങളാണ് പ്രൊമോ വീഡിയോയിൽ കാണിച്ചിരിക്കുന്നത്.

അതേ സമയം വേദിക ജയിലിൽ ആകുന്നതോടെ പ്രശ്നങ്ങളൊന്നും തീരുന്നില്ല എന്ന് എടുത്തുപറയുകയാണ് പ്രൊമോ വീഡിയോ. മഹേന്ദ്രൻ ശ്രീനിലയത്തിൽ എത്തുന്നതാണ് ഇനി അടുത്ത പ്രശ്നം. പ്രതീഷിന് നേരെ കൈവെക്കുന്ന മഹേന്ദ്രനെതിരെ വിരൽ ചൂണ്ടുന്ന സുമിത്രയെ പ്രൊമോയിൽ ഏറെ തിളക്കത്തോടെയാണ് ഇപ്പോൾ കാണിച്ചിരിക്കുന്നത്. കനൽ വഴികളിലൂടെയാണ് സുമിത്രയുടെ പുതിയ യാത്ര. പ്രതിസന്ധികളിൽ തളരാതെയുള്ള സുമിത്രയുടെ

യാത്രക്ക് ഇന്ന് വൻ സ്വീകരണമാണ് പ്രേക്ഷകർ നൽകുന്നത്. നടി മീര വാസുദേവാണ് സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീരക്ക് പുറമേ കെ കെ മേനോൻ, എഫ് ജെ തരകൻ, ശ്രീലക്ഷ്മി, അശ്വതി, ശരണ്യ ആനന്ദ്, ആനന്ദ് നാരായൺ, നൂബിൻ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. നടി ചിത്ര ഷേണായിയാണ് പരമ്പരയുടെ നിർമ്മാതാവ്. സ്ത്രീധനം, പൗർണമിതിങ്കൽ തുടങ്ങിയ പരമ്പരകളിലെല്ലാം പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് ചിത്ര ഷേണായി.

You might also like