സരസ്വതി അമ്മയോട് പണം ആവശ്യപ്പെട്ട് സിദ്ധു… കൈ മലർത്തി സരസ്വതി അമ്മയും.!!പക്ഷേ അണിയറയിൽ യഥാർത്ഥരക്ഷകൻ എത്തിക്കഴിഞ്ഞു..അത്‌ രോഹിത്തോ!!!

റേറ്റിങ്ങിൽ ഒന്നാം സ്ഥാനം തുടർച്ചയായി നേടാറുള്ള പരമ്പരയാണ് കുടുംബവിളക്ക്. ഏറെ ആരാധകരാണ് പരമ്പരക്കുള്ളത്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതമാണ് കുടുംബവിളക്ക് പറയുന്നത്. നിർണ്ണായകമായ ചില വഴിത്തിരിവുകളിലൂടെയാണ് പരമ്പര കടന്നുപോകുന്നത്. വേദിക ഒപ്പിച്ചുവെക്കുന്ന കുരുക്കുകളുടെ ഗത്യന്തരത്തിൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് ചെന്നുപെടുന്നത് സുമിത്രയാണ്. മഹേന്ദ്രന്റെ ആൾക്കാർ സുമിത്രയെ തട്ടിക്കൊണ്ടുപോകുന്നത് വേദികയാണെന്ന് കരുതിയാണ്.

എന്നാൽ സുമിത്രയിൽ നിന്നും തന്നെ തനിക്ക് അബദ്ധം പിണഞ്ഞ വിവരം അനൂപ് മനസിലാക്കുന്നു. വേദികക്ക് പകരം സുമിത്രയെ തന്റെ കസ്റ്റഡിയിൽ ലഭിച്ചതിൽ മഹേന്ദ്രൻ സന്തോഷത്തിലാണ്. മഹേന്ദ്രന്റെ പക്കൽ നിന്നും സുമിത്രയെ രക്ഷിക്കാൻ ഭീമമായ ഒരു തുകയാണ് സിദ്ധുവിന് കണ്ടെത്തേണ്ടി വരുന്നത്. തനിക്ക് കുറച്ച് പണത്തിന്റെ ആവശ്യമുണ്ടെന്നും അമ്മയുടെ അരയേക്കറിന്റെ ആധാരം തരാമോ എന്നും ചോദിച്ച് സിദ്ധു സരസ്വതി അമ്മയെ വിളിക്കുന്നുണ്ട്. സ്വന്തം മകനോട് പോലും ആത്മാർത്ഥത

കാണിക്കാത്ത ഒരു അമ്മയെയാണ് സരസ്വതി അമ്മയിൽ കാണാൻ കഴിയുന്നത്. പലവിധ ഒഴിവുകഴിവുകൾ പറഞ്ഞ് സരസ്വതി അമ്മ തടിതപ്പുന്നുണ്ട്. അതേ സമയം സുമിത്രയെ വിളിച്ചിട്ട് ഫോൺ എടുക്കാത്തത് കൊണ്ട് ടെൻഷനടിച്ച് ശ്രീനിലയത്തിൽ എത്തുകയാണ് സുമിത്രയുടെ അമ്മയും നാത്തൂനും. മല്ലികയിൽ നിന്നും സുമിത്ര മിസ്സിംഗ് ആണെന്ന വിവരം അറിയുന്നതോടെ അമ്മ തളരുകയാണ്. എന്തായാലും പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ പുറത്തുവന്നതോടെ ഇന്നത്തെ എപ്പിസോഡ് കാണാൻ

കാത്തിരിക്കുകയാണ് പ്രേക്ഷകർ. സ്വന്തം മകൻ ചോദിച്ചാൽ സരസ്വതി അമ്മ സഹായിക്കില്ല, മറിച്ച് വേദികയായിരുന്നെങ്കിൽ ഒന്നും നോക്കാതെ വരിക്കോരി സഹായിച്ചേനെ എന്നാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. നടി ചിത്ര ഷേണായിയാണ് പരമ്പരയുടെ നിർമ്മാതാവ്. മീര വാസുദേവ് നായികാകഥാപാത്രമാവുമ്പോൾ കെ കെ മേനോൻ, ശരണ്യ ആനന്ദ്, ശ്രീലക്ഷ്മി, ആനന്ദ് നാരായൺ, നൂബിൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

You might also like