സരസ്വതി അമ്മയുടെ കുടുംബ ഓഹരി മഹേന്ദ്രന് നൽകി ശിവദാസമേനോന്റെ മാസ് ഹീറോയിസം 🔥🔥വിവരമറിഞ്ഞ് ഒടുവിൽ സരസ്വതി അമ്മ നിന്ന നിൽപ്പിൽ ബോധം കെട്ട് വീഴുന്നു 😂👌

കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിന് സംഭവിക്കുന്ന വിള്ളലുകളും ബന്ധങ്ങളുടെ പ്രാധാന്യവും മികവാർന്ന രീതിയിൽ അവതരിപ്പിക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുബവിളക്ക്. നടി മീരാ വാസുദേവാണ് പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രതിസന്ധികൾക്കു മുമ്പിൽ തളരാതെ, ആത്മധൈര്യത്തോടെ പൊരുതുന്ന സുമിത്ര എന്ന കഥാപാത്രമായി മീര മികവേറിയ അഭിനയമാണ് കാഴ്ചവയ്ക്കുന്നത്.

റേറ്റിംഗിൽ ഒന്നാം സ്ഥാനമാണ് പരമ്പര നേടാറുള്ളത്. ശ്രീനിലയത്തിലെ മരുമകളാണ് സുമിത്ര. എങ്കിലും ഭർത്താവ് സിദ്ധാർഥ് കൈവിടുന്നതോടെ പ്രതിസന്ധികളുടെ കയങ്ങളിലേക്കാണ് സുമിത്ര വഴുതിവീഴുന്നത്. വേദിക എന്ന സ്ത്രീയോടൊപ്പം ഭർത്താവ് സിദ്ധാർത്തിനുള്ള രഹസ്യബന്ധം ചോദ്യം ചെയ്യാൻ ശ്രമിച്ച സുമിത്ര തുടക്കത്തിൽ പരാജയപ്പെട്ടു. ആ തോൽവിയിൽ നിന്നും പിന്നീട് സുമിത്ര ഉയിർത്തെഴുന്നേൽക്കുകയായിരുന്നു.

വേദികയുടെ ഉപദേശം കേട്ട് ശ്രീനിലയത്തിന്റെ ആധാരം എടുത്തുകൊടുത്ത സരസ്വതി അമ്മ ഇപ്പോൾ ആധിയിലാണ്. വേദിക ജയിലിലായത് തന്നെയാണ് അതിന്റെ കാരണം. ആധാരം വാങ്ങി പണം കൊടുത്ത മഹേന്ദ്രന്റെ ശല്യം ഒഴിവാക്കാൻ ശിവദാസമേനോൻ പുതിയ തീരുമാനം എടുത്തു. സീരിയലിന്റെ പുതിയ പ്രോമോ വീഡിയോയിൽ കാണിക്കുന്നതനുസരിച്ച് സരസ്വതി അമ്മയുടെ കുടുംബത്തിൽ നിന്ന് കിട്ടിയ ഓഹരിയുടെ ആധാരം മഹേന്ദ്രന് നൽകി പ്രശ്നം പരിഹരിക്കുകയാണ് ശിവദാസമേനോൻ.

അങ്ങനെ സുമിത്രയുടെ പേരിലുള്ള ശ്രീനിലയത്തിന്റെ ആധാരം തിരിച്ചെടുത്ത ശിവദാസമേനോൻ കുടുംബപ്രക്ഷകരുടെ കയ്യടി നേടുകയാണ് ഇപ്പോൾ. ആധാരം സുമിത്രയെ ഏൽപ്പിക്കുമ്പോൾ അറിയാത്ത മനസിലാകാത്ത സത്യം പിന്നീട് ശിവദാസമേനോന്റെ വായിൽ നിന്നും സരസ്വതി അമ്മ അറിയുകയാണ്. തന്റെ കുടുംബ ഓഹരി നഷ്ടമായി എന്നറിയുന്ന സരസ്വതി അമ്മ നിന്ന നിൽപ്പിൽ നിന്ന് ബോധം കെട്ട് വീഴുകയാണ്. സരസ്വതി അമ്മയുടെ വീഴ്ച കണ്ട് പ്രേക്ഷകരിൽ പലർക്കും ചിരിയാണ് വരുന്നത്.

You might also like