കുടുംബവിളക്കിലെ ശീതളും പ്രതീഷും വിവാഹിതരാകുന്നു!!! വിവാഹാശംസ നേർന്ന് ഷിയാസ് കരീം….പുറകെ ഷിയാസിന് അമൃതയുടെ വക എട്ടിന്റെ പണി!!!

ടെലിവിഷൻ പരമ്പരകളിലൂടെയും ഷോകളിലൂടെയും ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി അമൃത നായർ. കുടുംബ വിളക്ക് എന്ന പരമ്പരയിലെ ശീതൾ എന്ന കഥാപാത്രമായി പ്രേക്ഷകർക്ക് മുന്നിലെത്തിയ അമൃത സോഷ്യൽമീഡിയയിലും ഏറെ സജീവമായ ഒരു വ്യക്തിത്വമാണ്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാണാറുള്ളത്. അടുത്തിടെ കുടുംബവിളക്കിൽ നിന്നും താരം പിന്മാറിയതും

ഏറെ വാർത്തകൾക്ക് കാരണമായിരുന്നു. ഞങ്ങൾക്ക് അമൃതയെ തന്നെയാണ് ഇഷ്ടം എന്നും കുടുംബവിളക്കിലെ ശീതളായി താരം തന്നെ തിരിച്ചുവരണം എന്നും ഒട്ടേറെ ആരാധകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറ്റൊരു നല്ല കാര്യത്തിന് വേണ്ടിയാണ് ഈ കഥാപാത്രത്തെ ഉപേക്ഷിക്കുന്നതെന്നും തനിക്കൊപ്പം പിന്തുണയുമായി ഇനിയും എല്ലാവരും ഉണ്ടാകണമെന്നും അമൃത ആവശ്യപ്പെട്ടിരുന്നു. നിലവിൽ മറ്റൊരു സ്വകാര്യ

ചാനലിലെ ആക്ഷേപഹാസ്യ പരമ്പരയിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഒരു ഫോട്ടോയും അതിന് നൽകിയിരിക്കുന്ന അടിക്കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. കുടുംബവിളക്കിൽ താരത്തോടൊപ്പം അഭിനയിച്ചിരുന്ന നൂബിൻ ജോണിയുമൊത്തുള്ള ഒരു ഫോട്ടോയാണ് അമൃത തൻറെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചത്. ചിത്രത്തിനു താഴെ ‘ചില

കാര്യങ്ങൾ ഉടൻ സംഭവിക്കുന്നു’ എന്ന ക്യാപ്ഷൻ കൂടി താരം നൽകിയിരുന്നു. അതോടുകൂടി ഇരുവരുടെയും വിവാഹമാണോ വരുന്നതെന്നും പലരും സംശയിച്ചതുപോലെ നൂബിനും അമൃതയും പ്രണയത്തിലായിരുന്നു എന്നത് സത്യമായിരുന്നോ എന്നൊക്കെയാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. നടനും മോഡലുമായ ഷിയാസ് കരീം ‘ഹാപ്പി മാരീഡ് ലൈഫ്’ എന്ന് ആശംസ നൽകിയുള്ള കമൻറ് അമൃതയുടെ പോസ്റ്റിനു താഴെ പോസ്റ്റ് ചെയ്തതോടെ ആരാധകർ വിവാഹവാർത്ത സ്ഥിരീകരിച്ചു. എന്നാൽ അമൃത ‘ഐ വിൽ കിൽ യൂ’ എന്ന് ഷിയാസിന് മറുപടി നൽകിയതോടെ ആരാധകർ അങ്കലാപ്പിലായി.

You might also like