സിദ്ധാർത്തും വേദികയും തമ്മിൽ അടി തുടങ്ങി….വേദികയ്‌ക്കെതിരെ സാധനങ്ങൾ വലിച്ചെറിഞ്ഞ് സിദ്ധു….സുമിത്രയ്‌ക്കൊപ്പം വിനോദയാത്രക്ക് സിദ്ദുവും ഉണ്ടാകുമോ!!!

ഏറെ സ്വീകാര്യതയുള്ള ടെലിവിഷൻ പാരമ്പരയാണ് സാന്ത്വനം. ഇത്തവണയും റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപരമ്പര. കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറങ്ങിയ റേറ്റിങ് ചാർട്ടനുസരിച്ച് കുടുംബവിളക്ക് ഇരുപതിലധികം പോയിന്റുമായാണ് ഒന്നാം സ്ഥാനം നിലനിർത്തുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് പരമ്പര പറയുന്നത്. സുമിത്രയുടെ ഭർത്താവ് സിദ്ധാർഥ് തന്റെ ഓഫീസിലെ സഹപ്രവർത്തക വേദികയുമായി

അടുത്തതോടെ ശ്രീനിലയത്തിൽ പ്രശ്നങ്ങളുടെ കോപ്പ തുറക്കുകയായിരുന്നു. സുമിത്രയെ പാടെ ഉപേക്ഷിച്ച് വേദികയുമായി തൊട്ടടുത്ത വാടകവീട്ടിൽ താമസമാരംഭിച്ച സിദ്ധു പ്രേക്ഷകരുടെയാകെ വെറുപ്പ് നേടുകയായിരുന്നു. എന്നാൽ സീരിയലിലെ ഇപ്പോഴത്തെ കഥാഗതിയനുസരിച്ച് സിദ്ധുവിനെ പ്രേക്ഷകർ ഇഷ്ടപ്പെട്ടുതുടങ്ങിയിരിക്കുകയാണ്. വേദികയുടെ കുതന്ത്രങ്ങൾ തിരിച്ചറിഞ്ഞ സിദ്ധു സുമിത്രയെ പിന്തുണച്ചു തുടങ്ങിയതോടെ തന്റെ നായകപരിവേഷം

തിരിച്ചെടുക്കുകയായിരുന്നു. ഇപ്പോൾ വേദികയ്‌ക്കൊപ്പം ഡോക്ടർ ഇന്ദ്രജ കൂടി സുമിത്രയുടെ ശത്രുപക്ഷത്ത് ചേർന്നിരിക്കുകയാണ്. ഇരുവരും കൈകോർത്തതോടെ ഇനി സുമിത്രക്ക് വലിയ പ്രതിസന്ധികൾ സംഭവിച്ചേക്കാം എന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ ഇനി സുമിത്രയ്ക്കൊപ്പം താങ്ങും തണലുമായി അനിരുദ്ധ് കൂടി ഉണ്ടാവുമെന്ന ധൈര്യമാണ് ആരാധകർക്കുമുള്ളത്. സീരിയലിന്റെ പുതിയ പ്രൊമോയിൽ കാണിക്കുന്നത് ശ്രീനിലയത്തിൽ നിന്നും ഒരു ടൂർ പ്ലാൻ

ചെയ്യുന്നതാണ്. അനിരുദ്ധ് ആണ് ടൂർ പ്ലാൻ ചെയ്തിരിക്കുന്നത്. ടൂറിനു ആരൊക്കെ പോണമെന്ന് കൊച്ചുമക്കൾ തീരുമാനിക്കട്ടെ എന്നാണ് അച്ചാച്ചൻ പറയുന്നത്. അദ്ദേഹം അതുപറയുമ്പോൾ സരസ്വതിയമ്മയുടെ മുഖത്തെ ഭാവം പ്രൊമോ വീഡിയോയിൽ എടുത്തുകാണിക്കുന്നുണ്ട്. എന്തായാലും സുമിത്രയും ടീമും ഒരു ഉഗ്രൻ ടൂർ പോകുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകരും. അതേ സമയം പ്രൊമോയിൽ കാണിക്കുന്ന മറ്റൊരു രംഗം സിദ്ധാർതും വേദികയും തമ്മിലുള്ള ഒരു കലഹമാണ്. ദേഷ്യം പൂണ്ടുനിൽക്കവേ സിദ്ധു പ്ളേറ്റും മറ്റുമൊക്കെ വേദികയ്ക്ക് നേരെ വലിച്ചെറിയുന്നുണ്ട്.

You might also like