കോഴിക്കോടൻ ബീഫ് ദം ബിരിയാണി 😍😍 എളുപ്പത്തിൽ ഉണ്ടാക്കാം.!! എത്ര കഴിച്ചാലും മടുക്കൂല 👌👌

വളരെ സ്വാദിഷ്ടമായ ഒരു കോഴിക്കോടൻ ദം ബിരിയാണി തയ്യാറാക്കുന്നതിനെ പറ്റിയാണ് ഇന്ന് നമ്മൾ പറയുന്നത്. ഇതിനായി ഏകദേശം ഒന്നര കിലോയോളം ബീഫ് എടുക്കുക. വൃത്തിയാക്കി എടുത്തിരിക്കുന്ന വലിയ കഷണം ബീഫ് ആണ് ബിരിയാണിക്ക് ഏറ്റവും യോജിച്ചത്. മഞ്ഞൾ പൊടി ഒരു നുള്ള്, കുരുമുളകു പൊടി, ഗരം മസാല ആവശ്യത്തിന് ഉപ്പും ചേർക്കുക. അതിനുശേഷം ചെറുതായി നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന സവാള രണ്ടെണ്ണം ഇതിലേക്ക് ചേർക്കുക. ചേരുവകളെല്ലാം ചേർത്ത് കൈകൊണ്ട് തന്നെ

നന്നായി ഞെരുടി അര മണിക്കൂറോളം അടച്ച് സൂക്ഷിക്കുക. ഏകദേശം അരമണിക്കൂറിനു ശേഷം ഇത് മൂന്ന് വിസിൽ അഥവാ വേവ് അനുസരിച്ചു വേവിച്ചെടുക്കുക. അതിന് ശേഷം ഒരു പാനിൽ 3 ടേബിൾ സ്പൂൺ നെയ്‌, അത്രയും തന്നെ എണ്ണ എന്നിവ ചൂടാക്കി കറുവാ പട്ട, തക്കോലം, ഗ്രാമ്പു, ഏലക്ക, ബിരിയാണി ഇല എന്നിവ ഇട്ട് വഴറ്റിയ ശേഷം കഴുകിയെടുത്ത അരി വെള്ളമില്ലാതെ ഇടുക. വെള്ളത്തിന്‍റെ അംശം പോയ ശേഷം വെള്ളവും ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് വേവിക്കുക. അരി ഏകദേശം 90 ശതമാനം മാത്രം

വെന്താൽ മതിയാകും. ബാക്കി വേവ് ദം ചെയ്യുന്ന സമയത്ത് ആയിക്കോളും. അതിന് ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി വലിപ്പമുള്ള മൂന്ന് സവോള, ക്യാഷ്യു, കിസ്മിസ് എന്നിവ ഫ്രൈ ചെയ്തെടുക്കുക, മാറ്റി വെക്കുക. ബാക്കി എണ്ണയിൽ സവോള ചേർത്ത് വഴറ്റുക. വഴറ്റിയ ശേഷം മഞ്ഞൾ പൊടി, ഗരം മസാല എന്നിവ ചേർത്ത് പച്ച മണം മാറുമ്പോൾ 4 തക്കാളി കഷ്ണങ്ങൾ ആക്കിയത്, മല്ലി ഇല ചേർത്ത് വഴറ്റുക. അതിനു ശേഷം തൈരും നാരങ്ങ നീരും ചേർത്ത് ഇളക്കുക. എണ്ണ തെളിയുമ്പോൾ വേവിച്ച ബീഫും അതിന്‍റെ

വെള്ളവും ചേർത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി കുക്ക് ചെയുക. ബീഫ് മസാല വലിയ പാത്രത്തിൽ നിരത്തി അതിന്‍റെ മുകളിൽ ഒരു ലയർ റൈസ് ഇടുക. വറുത്ത സവോള, കാഷ്യു കിസ്മിസ്, മല്ലിഇല, സ്വൽപം നെയ്‌, സ്വൽപം ഗരം മസാല തൂവുക. പിന്നെ 3 ടേബിൾസ്പൂൺ മഞ്ഞൾപൊടി മൂന്ന് ടേബിൾ സ്പൂൺ വെള്ളത്തിൽ യോജിപ്പിച്ചു തെളിച്ചു കൊടുക്കുക. ഇത് ബിരിയാണിക്ക് കളർ കിട്ടാൻ നല്ലതാണ്. സ്വാദിഷ്ഠമായ കോഴിക്കോടൻ ദം ബിരിയാണി തയ്യാർ. crredit : Kannur kitchen

You might also like