കൂർക്കയുടെ തൊലി കളയാൻ ഇനി സമയം കളയണ്ട…

കൂർക്ക കറി വെക്കുമ്പോൾ ഏറ്റവും ബുദ്ധിമുട്ട് അതിന്റെ തൊലി ചുരണ്ടി കളയാൻ ആണ്. അതിനാണ് കൂടുതൽ സമയവും ചെലവാവുന്നത്. അത് കൊണ്ട് തന്നെ മിക്കവർക്കും കഴിക്കാൻ ഇഷ്ടമാണെങ്കിലും വൃത്തിയാക്കാൻ മടിയാണ്. അതിനു ഒരു പരിഹാരമാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.

എങ്ങനെയാണ് ഇതു ചെയ്യണ്ടത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ കൂർക്ക വെള്ളത്തിൽ ഇട്ടുവെക്കുക. അതിനുശേഷം ഈ വെള്ളത്തിൽ ഇട്ട് വെച്ചിരിക്കുന്ന കൂർക്ക ഒരു കോട്ടൺ തുണിയിലേക്ക് മാറ്റുക. ഇതിനായി ഉപയോഗിക്കേണ്ടത് രണ്ടായി മടക്കിയ ഒരു തുണിയാണ്. തുണിയിൽ വാരി

വെച്ചിരിക്കുന്ന കൂർക്ക ഒരു കിഴിയാക്കി നിലത്ത് അടിക്കുക. ഇങ്ങനെ ചെയുമ്പോൾ തൊലിയെല്ലാം നന്നായി പോകുന്നു.ഇങ്ങനെ തല്ലിയ കൂർക്ക വെള്ളത്തിൽ ഇട്ട് കഴുകിയെടുത്താൽ നല്ല പോലെ വൃത്തിയായി കിട്ടുന്നതായിരിക്കും.ഇനി കൂർക്കയുടെ തൊലി കളയേണ്ട

മടിക്ക് കൂർക്ക വാങ്ങാതെ ഇരിക്കണ്ട. ഇനി തൊലി കളയാൻ വളരെ എളുപ്പമാണ്. സമയവും നമ്മുക്ക് ഒത്തിരി ലാഭിക്കാനായി സാധിക്കും. vedio credit :Kairali Health .വീഡിയോ ഇഷ്ടപെട്ടാൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ

You might also like