ലോകത്തിലെ ഏറ്റവും വിലയേറിയ കോഫി; കോപ്പി ലുവാക്

പ്രത്യേകമായി തയ്യാറാക്കുന്ന, വിലയേറിയ ഒരിനം കാപ്പിയാണ് കോപ്പി ലുവാക്കോ. സിവെറ്റ് കോഫി എന്നും ഇതറിയപ്പെടുന്നു. ഒരു കിലോ വൈൽഡ് കോപ്പി ലുവാക്കിന് 25000 രൂപയോളം വിലയുണ്ട്. എന്നാൽ ഇത് ഉല്പാദിപ്പിക്കപ്പെടുന്ന രീതി വളരെയധികം കൗതുകമുണർത്തുന്നതാണ്. വെരുക് എന്ന മൃഗത്തെക്കൊണ്ട് പഴുത്ത കാപ്പിക്കുരു കഴിപ്പിച്ച് അതിന്റെ വിസർജ്യത്തിൽ നിന്ന്, ദഹിക്കാതെ കിടക്കുന്ന കാപ്പിക്കുരു വേർതിരിച്ചെടുത്ത് സംസ്കരിച്ചാണ് ഈ കാപ്പിപ്പൊടി തയ്യാറാക്കുന്നത്.

ഇന്ത്യയിലെ കൂർഗിൽവനപ്രദേശങ്ങളോടു ചേർന്ന കാപ്പിത്തോട്ടങ്ങളിൽ നിന്ന് സിവെറ്റിന്റെ വിസർജ്യം ശേഖരിച്ച് കാപ്പിക്കുരു സംസ്കരിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വിലകൂടിയ കാപ്പിയാണ് കോപ്പി ലുവാക്. വെരുക് തിന്നുകയും ദഹിക്കാതെ വിസർജ്ജിക്കുകയും ചെയ്യുന്ന കാപ്പിക്കുരു പൊടിച്ചാണ് ഇതുണ്ടാക്കുന്നത്. ഇൻഡൊനേഷ്യ ദ്വീപസമൂഹത്തിലെ സുമാത്ര, ജാവ, സുലാമെസി എന്നിവിടങ്ങളിലും ഫിലിപ്പൈൻസിലും കിഴക്കൻ റ്റിമറിലും ഇതുണ്ടാക്കുന്നു.

ഇത് ഉൽപ്പാദിപ്പിക്കപ്പെടുന്ന രീതിയുടെ പ്രത്യേകതയാണ് സിവെറ്റ് കോഫിക്ക് ഇത്രയും വില വരാൻ കാരണം. കാടുകളിൽ നിന്നും തോട്ടങ്ങളിൽ നിന്നും ഇവ കണ്ടെത്തി ശേഖരിച്ച് കൊണ്ടുവരിക എന്നത് ശ്രമകരമായ കാര്യമാണ്. ഒപ്പം ഇവയുടെ ലഭ്യതയും വളരെ കുറവാണ്. ഈ പ്രത്യേകതകളാണ് കോഫി ലുവാക്കിനെ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കോഫിയാക്കുന്നത്.

പഴുത്ത കാപ്പിക്കുരു സിവെറ്റ് ഭക്ഷിക്കും. ഇവ കഴിക്കുന്ന കാപ്പിക്കുരു ദഹിക്കാറില്ല. 24 മണിക്കൂറിനു ശേഷം സിവെറ്റ് പുറന്തള്ളുന്ന വിസർജ്യത്തിൽ ദഹിക്കാതെ കിടക്കുന്ന കാപ്പിക്കുരു ഉണ്ടാകും. ഇതു ശേഖരിച്ച് വിവിധ രീതിയിൽ സംസ്കരിച്ചാണ് സിവെറ്റ് കോഫി ഉണ്ടാക്കുന്നത് [5]. ചുവന്ന കാപ്പിക്കുരുവിന്റെ മാംസളമായ ഭാഗം മാത്രം സിവെറ്റിന്റെ വയറ്റിലെ എൻസൈമുകളുമായി ചേരുന്നതിനാൽ കാപ്പിക്കുരുവിൽ പ്രത്യേക തരം ഫ്ളേവറുണ്ടാകുന്നു. വിസർജ്യത്തിലൂടെ സിവെറ്റ് പുറന്തള്ളുന്ന ആ കാപ്പിക്കുരു പ്രത്യേക രീതിയിൽ സംസ്കരിച്ചെടുക്കുന്നതിനാലാണ് സിവെറ്റ് കോഫിക്ക് വിപണിയിൽ ഉയർന്ന വില നൽകേണ്ടിവരുന്നതും.

You might also like