ഇനി എല്ലാം പുതിയതുപോലെ ഇരിക്കും. ഇതൊന്നും മുന്നേ അറിഞ്ഞില്ലല്ലോ നഷ്ടം തന്നെ

കുറച്ചു കാലം എടുക്കാതെ വെക്കുമ്പോൾ അടുക്കളയിലെ സാധനങ്ങൾക്ക് അതിന്റെ യഥാർത്ഥ തനിമ നഷ്ടപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ അത് വളരെ നഷ്ടം ഉള്ള കാര്യം തന്നെയാണ്. ഇനി അത് ഉണ്ടാവില്ല. ഇങ്ങനെ ചെയ്താൽ. നമ്മൾ ആശിച്ചു വാങ്ങിയ ആലുവ കുറച്ചു കഴിച്ചതിനു ശേഷം ബാക്കി വരുന്നത് പിന്നെ കഴിക്കാം എന്ന് കരുതി നമ്മൾ ഫ്രിഡ്ജ്ൽ വെക്കും, എന്നാൽ കുറച്ചു ദിവസത്തിനു ശേഷം അത് എടുക്കുമ്പോൾ ആദ്യത്തെ അത്ര രുചി കിട്ടുന്നില്ല.

കാരണം എന്താണ് അത് ഫ്രിഡ്‌ജിൽ ഇരുന്നു സോഫ്റ്റ്നസ് പോയി വളരെ കട്ടിയുള്ളതായി മാറും. എന്നാൽ ഇനി അത് ഉണ്ടാവില്ല. ആലുവ ഉപയോഗിക്കുന്നതിനു മുൻപ് ഇഡ്ഡലിയുടെ തട്ടിൽ വെച്ച് ചെറുതായി ആവി കയറ്റുക. ഇത് ആലുവ പഴയതു പോലെ തന്നെ സോഫ്റ്റ് ആയി മാറാൻ സഹായിക്കുന്നു. അതുപോലെ തന്നെ ഇഡ്ഡലി പാത്രം കുറച്ചുനാൾ ഉപയോഗിക്കാതിരിക്കുമ്പോൾ പാത്രത്തിനുള്ളിൽ പാടുകൾ വീഴുന്നത് സാധാരണയാണ് ഇങ്ങനെ വീഴുന്ന പാടുകൾ

പാത്രത്തിൽ കറയായി തീരാറുണ്ട്. ഇത് ഇനി ഉണ്ടാവാതിരിക്കാൻ പാത്രം എടുത്ത് വെക്കുന്നതിനു മുന്നേ പാത്രത്തിൽ കുറച്ച് എണ്ണ തടവി ഒരു കവറിലാക്കി സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ പാത്രത്തിനുള്ളിൽ പാടുകളോ കറയോ ഒന്നും തന്നെ ഉണ്ടാവില്ല. അതുപോലെ തന്നെ അടുക്കളയിൽ ഉണ്ടാക്കുന്ന ഒരു സ്ഥിരം പ്രശ്നമാണ് എണ്ണ കാറുന്നത്. ഇത് ഒഴിവാക്കാനായി എണ്ണയിൽ ഉണങ്ങിയമൂന്നു നാല് കുരുമുളക് ഇട്ടു വയ്ക്കാം.

കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കാണാനും. ഇഷ്ടപെട്ടാൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ. വീഡിയോ credit : PRARTHANA’S WORLD

Rate this post
You might also like