ഒരു പേപ്പർ കഷ്ണം ഉണ്ടെങ്കിൽ എണ്ണ ചേർക്കാതെ കിലോ കണക്കിന് ചിക്കൻ ഫ്രൈ ചെയ്യാം.!! | Kitchen Tips Malayalam

Whatsapp Stebin

Kitchen Tips Malayalam : ചിക്കൻ ഫ്രൈ ഇഷ്ടമില്ലാത്തവർ ആരാണ് അല്ലേ? എന്നാൽ ഇത് ഉണ്ടാക്കുന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ ശരീരത്തിലേക്ക് കടക്കുന്ന എണ്ണയുടെ അളവും എണ്ണയുടെ ചിലവുമാണ് വീട്ടമ്മമാരെ ചിന്തിപ്പിക്കുന്നത്. എന്നാൽ ഇനി ആ ഒരു ടെൻഷൻ വേണ്ടേ വേണ്ട. ഒരേ ഒരു കഷ്ണം പേപ്പർ മതി ഇനി ചിക്കൻ വറുത്ത് എടുക്കാനായി.അതിനായി ആദ്യം തന്നെ ചിക്കൻ എടുത്ത്

ആവശ്യത്തിന് ചേരുവകൾ ചേർത്ത് കുഴച്ചു മാറ്റി വയ്ക്കുക. ഇനി ഒരു ബട്ടർ പേപ്പർ എടുത്ത് നമ്മുടെ പാത്രത്തിന്റെ വലിപ്പം അനുസരിച്ച് മൂന്നായി മുറിച്ചു വയ്ക്കണം. ഇതിൽ നിന്നും രണ്ട് കഷ്ണം എടുത്ത് നല്ല കട്ടിയുള്ള പാത്രത്തിലേക്ക് വച്ചിട്ട് അതിലേക്ക് നേരത്തെ പുരട്ടി വച്ച ചിക്കൻ കഷ്ണങ്ങൾ ഇട്ട് പൊതിഞ്ഞു വയ്ക്കണം. ഇതിനെ മൂന്നാമത്തെ കഷ്ണം പേപ്പർ കൂടി

ഉപയോഗിച്ച് പൊതിയാം. ഇതിനെ നല്ലത് പോലെ അടച്ചു വയ്ക്കണം. ഇങ്ങനെ ചെയ്യുമ്പോൾ ചിക്കനിൽ നിന്നും വെള്ളം ഊറി വന്ന് ചിക്കൻ വേവാൻ തുടങ്ങും.കുറച്ച് കഴിഞ്ഞ് പൊതി തുറന്നു ചിക്കൻ മറിച്ച് ഇട്ട് കൊടുത്ത് വേവിക്കുക. വളരെ എളുപ്പം ഒരു തുള്ളി എണ്ണ ചേർക്കാതെ നല്ല രുചികരമായ ചിക്കൻ ഫ്രൈ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാം.

അത് പോലെ തന്നെ സമൂസയുടെ ഷീറ്റ് എളുപ്പത്തിൽ ഉണ്ടാക്കാനായി ആവശ്യമായ ഷീറ്റ് ദിവസങ്ങളോളം സൂക്ഷിക്കാനുള്ള ടിപ്പ് ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്. അതിനായി ബട്ടർ പേപ്പറും ഇസ്തിരി പെട്ടിയും മാത്രം മതി ഇങ്ങനത്തെ ഷീറ്റ് ഉണ്ടാക്കാനായി. ഫ്രീസറിൽ എത്ര നാൾ വേണമെങ്കിലും സൂക്ഷിക്കാവുന്ന ഈ ഷീറ്റുണ്ടാക്കുന്നത് എങ്ങനെ എന്നറിയാനായി വീഡിയോ മുഴുവനായും കാണുക.

You might also like