അടുക്കള പണി എളുപ്പമാക്കാൻ ചില കിടിലൻ ട്രിക്കുകൾ പരിചയപ്പെടാം!! | Kitchen Easy Cleaning Tips Malayalam

Kitchen Easy Cleaning Tips Malayalam : അടുക്കള വൃത്തിയായി സൂക്ഷിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഉപയോഗിക്കുന്ന പാത്രങ്ങൾ,വൃത്തിയായി സൂക്ഷിക്കാനും ജോലിഭാരം ലഘൂകരിക്കാനുമായി പരീക്ഷിക്കാവുന്ന കുറച്ചു ട്രിക്കുകൾ അറിഞ്ഞിരിക്കാം.പാൽ തിളപ്പിക്കുന്ന സമയത്ത് ചൂട് കൂടി തിളച്ചു പോകുന്നത് മിക്ക വീടുകളിലും സംഭവിക്കാറുള്ള ഒരു കാര്യമാണ്. അത് ഒഴിവാക്കാനായി പാൽ തിളപ്പിക്കുന്ന പാത്രത്തിന് മുകളിൽ ഒരു മരത്തിന്റെ കയിൽ വച്ച് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി എത്ര കൂടുതൽ ചൂടിൽ ആണെങ്കിലും, പാൽ തിളച്ച് പുറത്തു പോകുന്നത് ഒഴിവാക്കാനായി സാധിക്കും.

പാൽ തിളപ്പിച്ച് കഴിയുമ്പോൾ പാത്രത്തിനടിയിൽ പറ്റിപ്പിടിച്ച് ഇരിക്കുന്നത് ഒഴിവാക്കാനായി ചെയ്യാവുന്ന മറ്റൊരു ട്രിക്ക് അറിഞ്ഞിരിക്കാം. പാൽ നേരിട്ട് പാത്രത്തിലേക്ക് ഒഴിച്ച് തിളപ്പിക്കുന്നതിന് പകരം പാത്രത്തിൽ അല്പം, വെള്ളം ഒഴിച്ച് അതിന് മുകളിലേക്ക് പാൽ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ പാത്രത്തിനിടയിൽ പാൽ പറ്റിപ്പിടിച്ച് ഇരിക്കുന്നത് ഒഴിവാക്കുകയും പാത്രം എളുപ്പത്തിൽ വൃത്തിയാക്കുകയും ചെയ്യാം.

പഞ്ചസാര പാത്രത്തിൽ ഉറുമ്പ് കയറുന്നത് ഒഴിവാക്കാനായി നാലോ അഞ്ചോ ഗ്രാമ്പു ഇട്ടു കൊടുത്താൽ മതി.തേങ്ങാ മുറി കേടു കൂടാതെ സൂക്ഷിക്കുന്നതിനായി അല്പം ഉപ്പ് അതിനകത്ത് തടവി കൊടുത്താൽ മതി.അതു പോലെ ഫ്രിഡ്ജിനകത്ത് ഇറച്ചി പോലുള്ള സാധനങ്ങൾ സൂക്ഷിക്കുമ്പോൾ രൂക്ഷഗന്ധം ഒഴിവാക്കാനും, ബ്ലഡിന്റെ അംശം കെട്ടിക്കിടക്കാതെ ഇരിക്കാനും അവ വയ്ക്കേണ്ട ഭാഗത്ത് ഒരു ഫോയിൽ പേപ്പർ സെറ്റ് ചെയ്തു അതിന് മുകളിലായി വയ്ക്കാവുന്നതാണ്.

പ്ലാസ്റ്റിക് കവർ വൃത്തിയായി സൂക്ഷിക്കാനും പെട്ടെന്ന് എടുക്കാനുമായി സ്ക്വയർ ഷേയ്പ്പിൽ അടപ്പുള്ള പ്ലാസ്റ്റിക് പാത്രത്തിന്റെ മുകളിൽ ചതുരാകൃതിയിൽ മുറിച്ച് അതിനകത്ത് മടക്കി വെക്കുകയാണെങ്കിൽ എളുപ്പത്തിൽ എടുക്കാനായി സാധിക്കും.തീർച്ചയായും ഈ ട്രിക്കുകൾ നിങ്ങളുടെ അടുക്കളയിലും പരീക്ഷിച്ച് നോക്കാവുന്നതാണ്.ഇവ അടുക്കള ജോലികൾ കുറക്കാനായി സഹായിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

You might also like