
ഈശ്വരാ ഇതറിയാതെ പോയല്ലോ ! ഈ വെള്ളത്തിൽ മുക്കിവെച്ചാൽ എന്തും പുത്തൻപോലെയാക്കാം. | Kitchen Cleaning tips

Kitchen Cleaning tips : ഇടയ്ക്കിടെ വീട് ഒതുക്കി ആവശ്യമില്ലാത്ത സാധനങ്ങൾ കളയുന്നത് നല്ലതല്ലേ. ഇപ്പോൾ പിന്നെ യൂട്യൂബിൽ ഒക്കെ ഡീ ക്ലട്ടറിങ് ചാലഞ്ച് ഒക്കെ ഉള്ളത് കൊണ്ട് പലരും ഇത് ചെയ്യാറുണ്ട്. ഇങ്ങനെ അടുക്കി പെറുക്കുമ്പോൾ ആണ് ചീത്തയായി മാറ്റി വച്ചിരിക്കുന്ന പല സാധനങ്ങളും കണ്ണിൽ പെടുക. ഇങ്ങനെ. മാറ്റി വച്ചിരിക്കുന്ന സാധനങ്ങളുടെ കൂട്ടത്തിൽ നിങ്ങളുടെ പ്രിയപ്പെട്ട പാത്രങ്ങളും ഉണ്ടാവും.
ഇങ്ങനെ ഉള്ള പാത്രങ്ങൾ കളയുന്നതിന് മുൻപ് ഈ വീഡിയോ ഒന്ന് കണ്ടു നോക്കിക്കോളൂ. ഇത് കാണുമ്പോൾ തോന്നും ഈശ്വര! ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ എന്ന്. ഇതിൽ പറയുന്ന വെള്ളത്തിൽ മുക്കിവച്ചാൽ എന്തും പുത്തൻ പോലെയാക്കാം.തുരുമ്പ് പിടിച്ച പാത്രവും സെറാമിക് പാത്രവും എണ്ണക്കറ പിടിച്ച പ്ലാസ്റ്റിക് പാത്രവും എല്ലാം ഈ രീതിയിൽ
വെളുപ്പിക്കാൻ സാധിക്കും. കുറച്ച് വെള്ളവും ക്ലോറിനും മാത്രം മതി എന്തൊരു സാധനവും വൃത്തിയായി കിട്ടാൻ. അഞ്ചു മിനിറ്റ് കൊണ്ട് തന്നെ എല്ലാ അഴുക്കും ഇളകി കിട്ടും. അമർത്തി തെക്കേണ്ട ഒരു ആവശ്യവും ഇല്ല.ഈ ഒരു വെള്ളത്തിൽ തുരുമ്പിച്ച പാത്രങ്ങളും എണ്ണക്കറ പുരണ്ട പാത്രങ്ങളും എല്ലാം മുക്കി വച്ച് പത്തു മിനിറ്റ് കഴിയുമ്പോൾ തന്നെ ഏകദേശം അഴുക്ക്
എല്ലാം ഇളകി വന്നിട്ടുണ്ടാവും. ഇനി ഈ പാത്രം ഒക്കെപുറത്ത് എടുത്തിട്ട് ഒരു സ്ക്രബ്ബർ ഉപയോഗിച്ച് തേച്ചു കഴുകണം. ഇങ്ങനെ ചെയ്യുമ്പോൾ സോപ്പ്, ഡിഷ്‌വാഷർ എന്നിവ ഒന്നും തന്നെ ഉപയോഗിക്കേണ്ടി വരില്ല. ഇതിന് ശേഷം ഈ വെള്ളം കളയേണ്ട ആവശ്യമേയില്ല. ഇത് ഉപയോഗിച്ച് സിമന്റ് ഇട്ട മുറ്റമോ ബാത്റൂമോ ഒക്കെ കഴുകാവുന്നതാണ്.