ഖുശ്ബുവിൻ്റെ മാറ്റം കണ്ട് അതിശയിച്ച് ആരാധകർ; അതിസുന്ദരിയായി താരം

മലയാളം തമിഴ് തെലുങ്ക് സിനിമാ മേഖലയിൽ മിന്നിത്തിളങ്ങി നിന്നിരുന്ന താരമാണ് ഖുശ്ബു. ഒട്ടേറെ സൂപ്പർ താരങ്ങളുടെ നായികയായി താരം അഭിനയിച്ചിട്ടുണ്ട്. ഇന്നും ഖുശ്ബു ജനങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ്. ചില അമ്മ വേഷങ്ങളിലൂടെയും നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അതിഗംഭീരമായി ശരീരഭാരം കുറച്ച് ഖുശ്ബു പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. ഈ മാറ്റം കണ്ട് അസുഖമാണോ എന്ന ചോദ്യം പോലും പലരും

ചോദിച്ചിരുന്നു. 20 കിലോ ഭാരമാണ് ഖുശ്ബു കുറച്ചത്. ഭാരം കുറയ്ക്കുന്നതിന് മുമ്പുള്ളതും ശേഷമുള്ളതുമായ ചിത്രങ്ങൾ ഖുശ്ബു സോഷ്യൽ മീഡിയ വഴി ജനങ്ങളുമായി പങ്ക് വെച്ചിരുന്നു. “20 കിലോ കുറച്ച് എന്റെ ഏറ്റവും മികച്ച ആരോഗ്യഘട്ടത്തിലെത്തിയിരിക്കുന്നു. നിങ്ങളും നിങ്ങളുടെ ആരോഗ്യം നോക്കുക. ഓർക്കുക, ആരോഗ്യമാണ് സമ്പത്ത്. എനിക്ക് അസുഖമാണോ എന്നു ചോദിച്ചവരോട്, നിങ്ങളുടെ ഉത്കണ്ഠയ്ക്ക നന്ദി. മുൻപൊരിക്കലും ഞാൻ ഇത്രയും

ഫിറ്റ് ആയി ഇരുന്നിട്ടില്ല. ഇവിടെയുള്ള 10 പേരെയെങ്കിലും തടി കുറച്ച് ഫിറ്റ് ആക്കാൻ ഞാൻ പ്രചോദനമായിട്ടുണ്ടെങ്കിൽ അതാണ് എന്റെ വിജയം.”- താരം സോഷ്യൽ മീഡിയ വഴി പങ്ക് വെച്ച വാക്കുകൾ. ഡയറ്റിങ്ങും വർക്ക് ഔട്ടും കഠിനാധ്വാനവുമാണ് തൻ്റെ വെയിറ്റ് ലോസ് സീക്രട്ട് എന്നാണ് താരം പറയുന്നത്. ഒരുകാലത്ത് സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ മികച്ച നടി ആയിരുന്ന ഖുശ്ബുവിൻ്റെ ആരാധകർക്ക് ഇന്നും മാറ്റമില്ല. ബാലതാരമായിട്ടാണ്

താരം സിനിമയിൽ എത്തുന്നത്. പിന്നീട് മമ്മൂട്ടി, ജയറാം, കമലഹാസൻ, പ്രഭു തുടങ്ങി നിരവധി പ്രമുഖ നടന്മാരുടെ നായികയായി തിളങ്ങി. 2010 നാണ് ഖുശ്ബു തൻ്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവുമായി രംഗത്ത് എത്തുന്നത്. മെയ് 14 നാണ് താരം ഡി എം കെ പ്രവേശനം പ്രഖ്യാപിക്കുന്നത്. ശേഷം 2014 ൽ കോൺഗ്രസ്സ് പാർട്ടിയിലേക്കും 2020 ൽ ബി ജെ പി യിലേക്കും മാറി.

You might also like