രണ്ട് പച്ചക്കായ് ഉണ്ടെങ്കിൽ ഉച്ചയ്ക്ക് രുചിയൂറും കറി ഉണ്ടാക്കാം.. | Kaya Erissery Recipe

Kaya Erissery Recipe : സാധാരണ ഊണിന് തയ്യാറാക്കുന്ന കറികളിൽ ഒന്നാണ് പച്ചക്കായ കറി. പച്ചക്കായ ഉപയോഗിച്ച് പുതുമയാർന്ന രുചിയിൽ തയ്യാറാക്കാവുന്ന നല്ലൊരു കറിയുടെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. വെറും രണ്ട് പച്ചക്കായ ഉണ്ടെങ്കിൽ ഉച്ചയ്ക്ക് രുചിയൂറും കറി തയ്യാറാക്കാം. ഉച്ചയ്ക്ക് ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും നല്ല കിടിലൻ കോമ്പിനേഷൻ ആയ ഈ കറി തയ്യാറാക്കാം.

  • പച്ചക്കായ – 2
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • മുളക്പൊടി – 1/2 ടീസ്പൂൺ
  • കുരുമുളക് പൊടി – 1/2 ടീസ്പൂൺ
  • ഉപ്പ്
  • വെള്ളം – 1 1/2 കപ്പ്
  • തേങ്ങ – 1/2 കപ്പ് + 2 ടേബിൾ സ്പൂൺ
  • പെരുംജീരകം – 1/2 ടീസ്പൂൺ
  • വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ + 1 എണ്ണം
  • വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
  • കടുക് – 1 ടീസ്പൂൺ
  • ചുവന്ന മുളക് – 5-7 എണ്ണം
  • കറിവേപ്പില

ആദ്യമായി രണ്ട് പച്ചക്കായ എടുത്ത് തൊലി കളഞ്ഞ് വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കാം. പച്ചക്കായ ഒരു മൺ ചട്ടിയിലേക്ക് ചേർത്ത് അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ കുരുമുളകുപൊടിയും ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും ആവശ്യത്തിന് ഉപ്പും ആവശ്യത്തിന് കറിവേപ്പിലയും ഒന്നര കപ്പ് വെള്ളവും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ശേഷം ഇത് അടച്ചുവെച്ച് മീഡിയം തീയിൽ പത്തോ പതിനഞ്ചോ മിനിറ്റ് വേവിച്ചെടുക്കാം. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് അര കപ്പ് തേങ്ങയും അര ടീസ്പൂൺ പെരുംജീരകവും ഒരു വലിയ

വെളുത്തുള്ളിയും ചേർത്ത് ഒന്ന് ചതച്ചെടുക്കണം. തേങ്ങ ഒരുപാട് അരഞ്ഞു പോകാതെ നോക്കണം. പച്ചക്കായ നല്ലപോലെ വെന്ത് ഉടഞ്ഞു വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ച അരപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം. ശേഷം കുറുകിയ പരുവത്തിൽ ഉള്ള ഇതിലേക്ക് ഒരു മുക്കാൽ കപ്പ് വെള്ളം കൂടെ ചേർത്ത് ഒന്ന് ലൂസ് ആക്കിയെടുക്കാം. വീണ്ടും അരക്കപ്പ് വെള്ളം കൂടെ ചേർത്ത് കൊടുക്കാം. ഈ ഒറ്റ കറി മതി കഞ്ഞിക്കും ചോറിനുമെല്ലാം. രുചികരമായ ഈ കറി നിങ്ങളും ഉണ്ടാക്കി നോക്കൂ. Kaya Erissery Recipe credit : Kannur kitchen

You might also like