കാവ്യയുടെ സന്തോഷത്തിൽ പങ്കുചേരാൻ മീനാക്ഷി എത്തി; പത്മസരോവരത്തിൽ ഇനി വമ്പൻ ആഘോഷം

കാവ്യയ്ക്കൊപ്പം തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായ നമിതാ പ്രമോദിനും മീനാക്ഷി പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഹാപ്പി ബർത്ത് ഡേ സിസ്റ്റർബുജി… ഐ ലവ് യു ബെസ്റ്റ് ഫ്രണ്ട്’ എന്ന ക്യാപ്ഷനോടെയാണ് മീനാക്ഷി നമിതയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ദാറ്റ്സ് ക്യൂട്ട്, മാമ്മാട്ടീസ് ബുജി ഓൾവെയ്സ്’ എന്നാണ് മീനാക്ഷിയുടെ പോസ്റ്റിന് മറുപടിയായി നമിത പ്രമോദ് പറഞ്ഞിരിക്കുന്നത്.

കോയമ്പത്തൂരിൽ മെഡിസിനു പഠിക്കുകയാണ് മീനാക്ഷി ഇപ്പോൾ. വളരെ അത്യാവശ്യ കാര്യങ്ങൾക്കും വീട്ടിൽ എന്തെങ്കിലും ആഘോഷങ്ങൾ ഉള്ളപ്പോൾ മാത്രവുമാണ് മീനാക്ഷി സാധാരണയായി നാട്ടിലേക്ക് വരാറുള്ളത്. ഓണത്തിനാണ് ഇതിനുമുൻപ് മിനാക്ഷി വീട്ടിൽ വന്നു മടങ്ങിയത്. ഇപ്പോഴത്തെ ഈ വരവ് രണ്ടാനമ്മയായ കാവ്യയുടേയും ഉറ്റസുഹൃത്തായ നമിതയുടെ ബർത്ത് ഡേ ആഘോഷങ്ങൾക്കാണ് എന്ന കാര്യത്തിൽ സംശയമില്ല.

ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളായിരുന്ന ദിലീപിന്റെയും മഞ്ജുവാര്യരുടെയും ഏകമകളാണ് മീനാക്ഷി ദിലീപ് എന്ന മീനൂട്ടി. എന്നാൽ ദിലീപും മഞ്ജു വാര്യരും വിവാഹ മോചനം നേടിയതോടെ മീനാക്ഷി അച്ഛനൊപ്പം നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. പിന്നീട് ദിലീപ് കാവ്യാമാധവനെ വിവാഹം കഴിച്ചെങ്കിലും മീനൂട്ടി തീരുമാനത്തിൽ മാറ്റം വരുത്തിയില്ല, അച്ഛനൊപ്പം തന്നെ പൂർണ പിന്തുണയുമായി നിന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Cine Life  ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like