മാമനോട് ഒന്നും തോന്നല്ലേ മക്കളെ ചെറുതായൊന്ന് കല്യാണം കഴിക്കാൻ തീരുമാനിച്ചു കരിക്കിൻ്റെ സ്വന്തം അർജുന് വിവാഹം, നിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

യൂട്യൂബിലൂടെ തരംഗമായി മാറിയ കരിക്കിൻ്റെ സ്വന്തം സീൻ ബ്രിട്ടോക്ക് കല്യാണം. നർമ്മത്തിന്റെ പൊടിക്കൈകൾ ചാലിച്ച യൂട്യൂബിൽ തരംഗമായി മാറിയ വെബ്സീരീസിൽ ഒന്നാണ് കരിക്ക്. ചിരിയും ചിന്തയും ഒരുപോലെ സമ്മാനിച്ച കരിക്കിൻ്റെ തേരാപാര വെബ്സീരിയസ് ക്ഷണനേരം കൊണ്ടാണ് പ്രായ ഭേദമന്യേ മലയാളികളുടെ പ്രിയപ്പെട്ട പരിപാടിയായി മാറിയത്. പിന്നീട് കരിക്ക് ബ്രാൻഡ് തന്നെ മറ്റൊരു തലത്തിലേക്ക് മാറുകയായയിരുന്നു ആരാധകരുടെ

എണ്ണവും ഉയർന്നുവന്നു. നിരവധി പുതുമുഖങ്ങളെ കഥാപാത്രമായി തുടങ്ങിയ വെബ് സീരിസ് വലിയ തോതിൽ ഹിറ്റ് ആയി മാറിയിരുന്നു ഇതിൽ ശ്രദ്ധയമായ താരം തന്നെയായിരുന്നു അർജുൻ. ഇതിന് പിന്നാലെ നിരവധി വെബ് സീരിസ് ഇവരുടേതായി പുറത്തിറങ്ങിയിരുന്നു. ഇവ വലിയ തോതിൽ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഉള്ള താരങ്ങളുടെ കെമിസ്ട്രി ആണ് ഒരു പരിധി വരെ കരിക്കിനെ അതിന്റെ വിജയപാതയിലേക്ക്

കൊണ്ടെത്തിച്ചത്. ഇപ്പോഴിതാ കരിക്കിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ അർജുൻ രത്തൻ വിവാഹിതനാകാൻ പോകുന്നു എന്ന വാർത്തകളാണ് പുറത്തു വരുന്നത്. അർജുനന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഇട്സ് ഓഫീഷ്യൽ എന്ന അടിക്കുറിപ്പോടെയാണ് വിവാഹനിശ്ചയത്തിൻ്റെ ചിത്രങ്ങളെല്ലാം പോസ്റ്റ് ചെയ്തിരിക്കുന്നത്. ശിഖ മനോജ് എന്നാണ് വധുവിൻ്റെ പേര്. കരിക്കിലെ പ്രധാന താരങ്ങളെല്ലാം തന്നെ താരത്തിൻ്റെ വിവാഹനിശ്ചയത്തിന് പങ്കെടുത്തിരുന്നു.

താരങ്ങളും ആരാധകർ അടക്കം നിരവധി പേരാണ് അർജുന് ആശംസകളുമായി എത്തിയിട്ടുള്ളത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയ്തിട്ടുണ്ട്. ആശാനും പെട്ട് ആശാനെ, മാമനോടൊന്നും തോന്നല്ലേ മക്കളേ’ തുടങ്ങിയ അർജുൻ തന്നെ കരിക്ക് സീരിസിൽ പറഞ്ഞ് മലയാളികളുടെ ഇടയിൽ വൈറലാക്കിയ ഡയലോഗുകൾ കുറിച്ചാണ് ആരാധകർ അർജുനും വധുവിനും ആശംസകൾ നേർന്നത്.

You might also like