ഡോക്ടറിലെ പദ്മിനിയായി മുക്തയുടെ മകൾ കിയാര : വീഡിയോ ഏറ്റെടുത്ത് ആരാധകർ

മലയാളം, തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മുക്ത. 2005 മുതൽ സിനിമ അഭിനയ ജീവിതം ആരംഭിച്ച മുക്ത 2017 മുതൽ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. എന്നാൽ സമൂഹമാധ്യമങ്ങളിൽ സജീവമായ മുക്ത തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മുക്തയെ പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ് മകൾ കിയാരയും. മകളുടെ വിശേഷങ്ങളൊക്കെ മുക്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി

പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കിയാരയുടെ പുതിയ ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ഡോക്ടർ സിനിമയിലെ പദ്മിനി എന്ന കഥാപാത്രത്തിന്റെ ഡയലോഗ് പറഞ്ഞിട്ടുള്ള റീൽസ് ആണ് ശ്രദ്ധ നേടുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. നിരവധി ആരാധകർ വീഡിയോയ്ക്ക് കമെന്റുമായും എത്തിയിട്ടുണ്ട്. പാവാടയും ബ്ലോസും ധരിച്ച്, ജിമിക്കി കമ്മലും

ഒക്കെ അണിഞ്ഞ് എപ്പോഴത്തെയും പോലെ വളരെ സുന്ദരി ആയിട്ടാണ് കിയാര എത്തിയിട്ടുള്ളത്. കണ്മണി എന്ന് വിളിക്കുന്ന കുട്ടി കിയാര സിനിമ അഭിനയ രംഗത്തേക്ക് പ്രവേശിച്ച വിവരം മുക്ത നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ജോസഫ് സിനിമയുടെ സംവിധായകനായ എം പദ്മകുമാർ സംവിധാനം ചെയുന്ന ‘പത്താം വളവ്’ എന്ന ചിത്രത്തിലാണ് കണ്മണി വേഷമിടുന്നത്. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത് സുകുമാരൻ, അഥിതി രവി, സ്വാസിക

എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഇതിനു മുൻപ് അഥിതി രവിയും ഒത്തുള്ള കണ്മണിയുടെ റീൽസുകളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഗായിക റിമി ടോമിയുടെ സഹോദരനായ റിങ്കുടോമിയാണ് കണ്മണിയുടെ അച്ഛൻ. റിങ്കുടോമിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഇപ്പോൾ ഈ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നതും.

You might also like