ഗീതുമോളായി തകർത്ത് അഭിനയിച്ച് കണ്മണി.!! പെർഫെക്റ്റ് ഗീതുമോൾ തന്നെ എന്ന് ആരാധകർ.. ഗീതുമോൾ ഇപ്പോഴും ക്യൂട്ട് എന്ന് കമൻ്റോട് കമന്റ്.!!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി മുക്ത. ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരേപോലെ തന്റെ കഴിവ് തെളിയിച്ച മുക്ത സോഷ്യൽ മീഡിയയിലും സജീവമാണ്. താരത്തിന്റെ മകൾ കണ്മണി എന്ന് വിളിപ്പേരുള്ള കിയാരയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്. യൂ ടൂബ് ചാനലിലൂടെയും ഇൻസ്റ്റാഗ്രാം റീലുകളിലൂടെയും മലയാളികളുടെ ഹൃദയം കവർന്ന കണ്മണി സിനിമയിലും ചുവടുവെക്കുന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ്

ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ കണ്മണിയുടെ ഒരു പുതിയ ഇൻസ്റ്റാഗ്രാം റീലാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഗീതുമോളായാണ് ഇത്തവണ കിയാര തകർത്തഭിനയിക്കുന്നത്. തന്റെ ക്യൂട്ട് എക്സ്പ്രഷനും അംഗചലനങ്ങളും കൊണ്ട് ആരെയും കോരിത്തരിപ്പിക്കുന്ന ലെവലിലുള്ള ഒരു പെർഫോമൻസാണ് കണ്മണി ഇത്തവണ കാഴ്ചവെച്ചിരിക്കുന്നതെന്നാണ് ആരാധകരുടെ കമന്റ്. പൂക്കാലം വരവായി എന്ന ജയറാം ചിത്രത്തിലെ ഗീതുമോൾ

A post shared by KIARA RINKU TOMY (@kanmanikiara)

എന്ന കഥാപാത്രം ബേബി ശാമിലിയിലൂടെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ്. ചിത്രത്തിൽ ബേബി ശാമിലിക്ക് കയ്യടികൾ ഏറെ വാങ്ങിക്കൊടുത്ത ഒരു രംഗമാണ് ഇപ്പോൾ കിയാര ഇൻസ്റ്റാറീലായി അവതരിപ്പിച്ചിരിക്കുന്നത്. ‘ഈ ഗീതുമോളെ ഇഷ്ടമായോ?’ എന്ന സ്പെഷ്യൽ ക്യാപ്ഷനോടെയാണ് കിയാര പുതിയ ഇൻസ്റ്റാ റീൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി കമ്മന്റുകളാണ് ഈ റീലിന് താഴെ പ്രത്യക്ഷപ്പെടുന്നത്. വർഷങ്ങൾക്ക് ശേഷം

പഴയ ഗീതുമോൾ വീണ്ടും വന്നല്ലോ എന്നാണ് ആരാധകരിൽ ചിലർ കുറിച്ചിരിക്കുന്നത്. ഗീതുമോൾ ഇപ്പോഴും ഭയങ്കര ക്യൂട്ട് ആയിത്തന്നെ ഇരിക്കുന്നു എന്ന് പറയുന്നവരും കമന്റ് ബോക്സിൽ ഹാജരായിട്ടുണ്ട്. കൂടുതൽ സിനിമകളിൽ കണ്മണിയെ കാണാൻ ആഗ്രഹിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ. കണ്മണി ആലപിച്ച കവർ സോങ് മുമ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. റിമി ടോമിയുടെ യൂ ടൂബ് ചാനലിലൂടെയാണ് കണ്മണി കൂടുതൽ ആരാധകരെ സ്വന്തമാക്കിയത്.

You might also like