കമലയുടെ പുതിയ വീഡിയോ പങ്കുവെച്ചുകൊണ്ട് അശ്വതി 😍😍 അവൾക്ക് അസൂയ ഉണ്ടോ ഇത്തരത്തിലുള്ള ആളുകളുടെ ചോദ്യം ചിരിപ്പിക്കാറാണുള്ളത് എന്ന് അശ്വതി ശ്രീകാന്ത്😂😂 !!!

അവതാരകയായെത്തി മലയാളികളുടെ കുടുംബത്തിലെ പ്രിയങ്കരിയായിത്തീർന്ന താരമാണ് അശ്വതി ശ്രീകാന്ത്. ആർ ജെയായി ജോലി ചെയ്യുന്നതിനിടെയാണ് അശ്വതി മിനിസ്‌ക്രീൻ രംഗത്ത് എത്തുന്നത്. ഫ്ലവേഴ്സ് ചാനലിൽ സുരാജ് വെഞ്ഞാറമൂടിനൊപ്പം അവതരിപ്പിച്ച കോമഡി സൂപ്പർ നൈറ്റ് പ്രോഗ്രാമിലൂടെയായിരുന്നു മിനിസ്‌ക്രീൻ ജീവിതം തുടങ്ങിയത് പീന്നിട് ചക്കപ്പഴം എന്ന സീരിയലിലേയ്ക്കും ചുവടുവെച്ച താരം ആരാധകരുടെ പ്രിയങ്കരിയാണ്.

താരം രണ്ടാമത്തെ കുഞ്ഞിനെ ​ഗർഭിണിയായിരിക്കുമ്പോളാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. സ്വന്തമായി യൂട്യൂബ് ചാനലുള്ള താരം തന്റെ വിശേഷങ്ങളൊക്കെ പങ്കുവെയ്ക്കാറുണ്ട്. ആദ്യത്തെ കുട്ടി കഴിഞ്ഞ് ഒമ്പത് വർഷത്തെ കാത്തിരിപ്പിനോടുവിലാണ് രണ്ടാമത്തെ കുട്ടിയുണ്ടാകുന്നത്. അനിയത്തി കുട്ടിയുടെ വരവിനെ കാത്തിരുന്ന ചേച്ചിപെണ്ണ്. പത്മ അതീവ സന്തോഷത്തോടെയാണ് കുഞ്ഞ് അനിയത്തിയെ വരവേറ്റത്. കുഞ്ഞനിയത്തിയെ

ആദ്യമായി കണ്ടതും കുഞ്ഞിനെ വീട്ടിലേയ്ക്ക് ചേച്ചിപെണ്ണ് സ്വീകരിച്ചതുമെല്ലാം വീഡിയോയായി സോഷ്യൽ മീഡിയായിലൂടെ താരം തന്റെ ആരാധകർക്കു വേണ്ടി പങ്കുവെച്ചിരുന്നു. താരമിപ്പോൾ പങ്കുവയ്ക്കുന്നത് ചേച്ചി പത്മക്കൊപ്പം കളിക്കുന്ന കുഞ്ഞനിയത്തി കമലത്തിൻ്റെ വീഡിയോയാണ്. വളരെ കൂളായി ചേച്ചിയെ നോക്കി ചിരിക്കുന്ന കുഞ്ഞ് വാവയ്ക്കെപ്പം ചേച്ചിപെണ്ണും സന്തേഷത്തോടെയിരിക്കുന്ന ചിത്രങ്ങളും അശ്വതി പങ്കുവെയ്ക്കാറുണ്ട്.

ആളുകൾ എന്നോട് ഇപ്പോഴും ചോദിക്കാറുണ്ട് കുഞ്ഞുവാവയുടെ വരവ് പത്മ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് അവൾക്ക് കുഞ്ഞിനോട് അസൂയ ആണോ എന്നൊക്കെ അപ്പോൾ ഞാൻ പുഞ്ചിരിക്കാറേയുള്ളൂ. എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ തന്റെ ഇൻസ്റ്റാ​ഗ്രാം പേജിലൂടെ പങ്ക് വച്ചിരിക്കുന്നത്. വീഡിയെ വളരെ കുറച്ച് സമയം കൊണ്ടു തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കുഞ്ഞ് പദ്മയ്ക്കും കുഞ്ഞ് കമലത്തിനും ഇപ്പോൾ ആരാധകരെറെയാണ് ചക്കപ്പഴം എന്ന സീരിയലിൽ ആശ എന്ന കഥാപാത്രമായി അഭിനയിച്ചു വന്ന അശ്വതി ഇപ്പോൾ. കുഞ്ഞ് എൽദോ എന്ന ആസിഫലി ചിത്രത്തിലൂടെ താരം മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്കും പ്രവേശനം നേടി കഴിഞ്ഞു.

You might also like