കാജലിന്റെയും ഗൗതമിന്റെയും കുടുംബത്തിലേക്ക് പുതിയൊരു അഥിതി കൂടി : താരങ്ങളുടെ പ്രതികരണത്തിനായി കാത്തിരുന്ന് ആരാധകർ

തെന്നിന്ത്യൻ സൂപ്പർ നായികയായ കാജൽ അഗാർവാലിന് കേരളത്തിലും ആരാധകർ ഏറെയാണ്. തെന്നിന്ത്യൻ സിനിമകൾക്ക് പുറമെ ബോളിവുഡിലും തമിഴിലുമായി നിരവധി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവരാൻ കാജലിനു സാധിച്ചിട്ടുണ്ട്. താരങ്ങളുടെ സിനിമ ആഘോഷമാകുന്നത് പോലെ തന്നെ താരങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും ആരാധകർ ആഘോഷമാക്കാറുണ്ട്. കഴിഞ്ഞ വർഷം നടന്ന കാജൽ അഗർവാളിന്റെയും ഗൗതം കിച്ലവിന്റെയും വിവാഹം ആരാധകർ അങ്ങനെ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ അടുത്തൊരു ആഘോഷത്തിനായി കാജലിന്റെ ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുകയാണ്. കാജലും ഭർത്താവും തങ്ങളുടെ കൊച്ചു കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് എന്നാണ് റിപോർട്ടുകൾ നൽകുന്ന സൂചന.

താരങ്ങളുടെ ഭാഗത്തു നിന്നും ഇതുമായി സംബന്ധിച്ച പ്രതികരണങ്ങൾ ഇതുവരെയും ഉണ്ടായിട്ടില്ല, എന്നാൽ ഉടനെ തന്നെ താരം ഈ വിവരം ആരാധകരുമായി പങ്കുവെക്കുമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ആചാര്യ, ഗോസ്റ്റ് എന്നീ ചിത്രങ്ങളിലാണ് കാജൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഗർഭിണി ആയ സാഹചര്യത്തിൽ വിശ്രമം ആവശ്യമായതിനാൽ ഈ സിനിമകളുടെ ചിത്രീകരണം വേഗത്തിൽ തീർക്കാനുള്ള ഒരുക്കത്തിലാണ് കാജൽ എന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്. സിനിമയിൽ തന്റെ ഭാഗങ്ങൾ വേഗം അവസാനിപ്പിക്കാനായി കാജൽ അണിയരപ്രവർത്തകരോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്‌. ഈ ചിത്രങ്ങൾക്ക് പുറമെ ദുൽഖർ സൽമാനും അതിഥി രാവോ ഹൈദരിക്കുമൊപ്പമുള്ള ഹേയ് സിനാമികയുടെ ചിത്രീകരണം പൂർത്തിയായിരുന്നു.

ലോക്ക്ഡൗൺ കാലത്ത് വലിയ ആർഭാടങ്ങൾ ഒന്നുമില്ലാതെയുള്ള ലളിത വിവാഹമായിരുന്നു കാജലിന്റേത്. 7 വർഷമായി പരിചയത്തിലായിരുന്ന ഇരുവരും 3 വർഷത്തോളം പ്രണയത്തിലായിരുന്നു. ഇതിനു മുൻപും കാജൽ ഗർഭിണി ആണെന്നുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു, എന്നാൽ അത് വ്യാജ വാർത്ത ആണെന്ന് താരങ്ങൾ വ്യക്തമാക്കിയിരുന്നു. അത്തരത്തിലൊരു വ്യാജ പ്രചാരണമാണോ ഇതെന്നും ആരാധകരുടെ ഭാഗത്തു നിന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. താരങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

You might also like