ഈ ആറ് വയസുള്ള മോന്റെ കഴിവ് കണ്ടോ? ഞെട്ടി പോകും.!! പ്രിയ ഗായിക ജ്യോത്സ്നയുടെ മകൻ ആണ് ഈ ജീനിയസ്.!!

നമ്മുടെ പ്രിയങ്കരിയായ ഗായിക ആണ് ജ്യോത്സ്ന, പാട്ടുപാടി പ്രേക്ഷകരുടെ ഹൃദയം കയ്യടക്കിയ ഗായികയുടെ 6 വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞ് മകന്റെ കഴിവ് കണ്ടാൽ ശരിക്കും ഞെട്ടിപോകും. വേറിട്ട പ്രകടനത്തിലൂടെ കയ്യടി നേടിയാണ് ശിവം എന്ന കുഞ്ഞ് മോൻ നമ്മളെ ഞെട്ടിച്ചിരിക്കുന്നത്. ഫ്ലാഗുകൾ കണ്ട് രാജ്യവും അതിന്റെ തലസ്ഥാനവും അതിവേഗത്തിൽ തിരിച്ചറിഞ്ഞു പറഞ്ഞാണ്

ഈ ആറ് വയസ്സുകാരൻ അമ്പരപ്പിക്കുന്നത്. ജ്യോൽസ്നയും, റിമി ടോമിയും, വിധു പ്രതാപും വിധികർത്താക്കളായി വരുന്ന മഴവിൽ മനോരമയിലെ സംഗീത റിയാലിറ്റി ഷോ ആയ സൂപ്പർ 4 ന്റെ വേദിയിൽ ആണ് ജ്യോൽസ്നയുടെ മകൻ ശിവം എത്തിയത്. പരിപാടിയുടെ അവതാരകൻ മിഥുൻ രമേശ്‌ ആണ്. മിഥുൻ സ്‌ക്രീനിൽ കാണിച്ചു കൊടുത്ത ഓരോ രാജ്യത്തിന്റെയും ഫ്ലാഗുകൾ ശിവം

അതിവേഗത്തിൽ തിരിച്ചറിഞ്ഞു പറഞ്ഞത് കേട്ട് വേദിയിലുള്ളവരും ഒപ്പം പ്രേക്ഷകരും അതിശയിച്ചു പോയി. ഇത്രയും കാര്യങ്ങൾ ഓർത്തു വയ്ക്കുക എന്നത് തന്നെ വലിയ കാര്യം ആണ്, അതിശയിപ്പിക്കുന്ന കാര്യം ഈ മോന്റെ പ്രായം ആണ്, 6 വയസ്സിൽ ഈ കുഞ്ഞ് ഇത്രയും പഠിച്ചു എങ്കിൽ അതൊരു വലിയ കഴിവ് തന്നെ ആണ്. അമ്മ വിധികർത്താവായ വേദിയിൽ അച്ഛനും ഉണ്ടായിരുന്നു. ജ്യോൽസ്നയുടെ ഭർത്താവ്

ശ്രീകാന്ത് കൂടെ വന്നതോടെ പ്രിയ നിമിഷങ്ങൾക്ക് മധുരം കൂടി. കൂടാതെ സ്റ്റേജിൽ ഒരു പേടിയോ മടിയോ കൂടാതെ ആണ് ഈ കുഞ്ഞ് കുട്ടി വളരെ നന്നായി ഓരോന്നും പറഞ്ഞിരുന്നത്. ശിവത്തിന്റെ ഈ കഴിവ് വീഡിയോ നിർവധി പേരാണ് പങ്ക് വച്ചിരിക്കുന്നത്. ചെറിയ പ്രായത്തിൽ ഒത്തിരി കഴിവുകൾ ഉള്ള ശിവം എന്ന ഈ 6 വയസ്സുകാരൻ ഉയരങ്ങളിൽ എത്തും എന്നതിൽ സംശയമില്ല.

You might also like