ജൂഹി ജീവിതത്തിലേക്ക് 😍😍 പുതിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മലയാളികളുടെ സ്വന്തം ലച്ചു 💓🔥🔥

മലയാളികൾക്കിടയിൽ വളരെ അധികം ആരാധകരുള്ള ഒരു പരിപാടിയായിരുന്നു ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഉപ്പും മുളകും.ഇന്ന് വരെ കണ്ടതിൽ നിന്നും വ്യത്യസ്തമായ പ്രമേയം ഉൾക്കൊണ്ടുകൊണ്ട് ക്യാമറ കണ്ണുകൾക്ക് മുന്നിൽ ഓരോ താരങ്ങളും തങ്ങളുടെ അഭിനയമികവ് പ്രകടിപ്പിക്കുകയായിരുന്നു ഉപ്പും മുളകും എന്ന പരിപാടിയിലൂടെ. ഉപ്പും മുളകിലെ ബാലുവിന്റെ കുടുംബത്തിനെ യഥാർത്ഥത്തിൽ മലയാളികൾക്ക്

സ്വന്തം കുടുംബത്തിന് തുല്യം തന്നെയായിരുന്നു. അത്രയേറെ ആത്മബന്ധം ആയിരുന്നു കുറഞ്ഞ സമയം കൊണ്ട് തന്നെ പരിപാടിയിലെ ഓരോ താരങ്ങൾക്കും ലഭിച്ചത്. ഏറ്റവും ഒടുവിൽ പരിപാടിയിലേക്ക് കടന്നുവന്ന പാറുകുട്ടി മുതൽ എല്ലാവർക്കും ഫാൻസ് ക്ലബ്ബുകൾ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ അവിചാരിതമായി ഉപ്പുംമുളകും അവസാനിപ്പിച്ചപ്പോൾ മലയാളികൾക്ക് വളരെയധികം പ്രയാസമായിരുന്നു. എന്തുകൊണ്ടാണ് പരിപാടി

പാതിവഴിയിൽ ഉപേക്ഷിച്ചത് എന്നായിരുന്നു പലരുടെയും സംശയം. എന്നാൽ അതിന് മറുപടിയുമായി അണിയറ പ്രവർത്തകർ തന്നെ രംഗത്തെത്തുകയായിരുന്നു. അധികംവൈകാതെ ഉപ്പും മുളകും തിരിച്ചുവരുമെന്ന സന്തോഷ് വാർത്തയായിരുന്നു മലയാളികൾ കേട്ടത്. അവിചാരിതമായി ആയിരുന്നു ഉപ്പും മുളകും എന്ന പരിപാടിയിലെ ലച്ചു എന്ന ജൂഹിയുടെ ജീവിതത്തിൽ ദുരന്തങ്ങൾ സംഭവിച്ചത്. ഇടക്കാലത്ത് ഉപ്പും മുളകിൽ നിന്നും ജൂഹി പിൻമാറിയിരുന്നെങ്കിലും

താരത്തിന് സോഷ്യൽ മീഡിയയിൽ വലിയ ആരാധക വലയം തന്നെ ഉണ്ടായിരുന്നു. പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാനും ഉണ്ടായിരുന്നു. ആ സന്ദർഭത്തിലാണ് സഹോദരനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ജൂഹിയുടെ അമ്മയുടെ വേർപാട് മലയാളികളെ ഒന്നടങ്കം വേദനിപ്പിച്ചത്. അമ്മയുടെ മൃതദേഹത്തിനെ കെട്ടിപ്പിടിച്ച് കരയുന്ന ജൂഹിയുടെ ചിത്രം അൽപം വേദനയോടെ തന്നെയാണ് മലയാളികൾ ഏറ്റെടുത്തത്.അതിനു ശേഷം എല്ലാവരും ജൂഹിയുടെ രണ്ടാം തിരിച്ചുവരവിനായി ഉള്ള കാത്തിരിപ്പിലായിരുന്നു. എന്നാൽ അവർക്കൊക്കെയും സന്തോഷം നൽകുന്ന ഒരു ചിത്രമാണ് താരമിപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. സാരിയിൽ സിമ്പിൾ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന താരത്തിന്റെ ചിത്രം ആരാധകർ എല്ലാവരും ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. വളരെ മികച്ച പ്രതികരണമാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്…..

You might also like