ഹരിയെ മുട്ടുകുത്തിക്കാൻ തമ്പി, കൂടെ അപർണ്ണയും….സാന്ത്വനം വീട്ടിൽ ഇനി ഹരി ഇല്ല, ഞെട്ടിക്കുന്ന ആ സത്യം ഇതാണ്!!! വീട്ടിലെ ജോലികൾ ചെയ്യാൻ ശിവനെ കൂടെക്കൂട്ടി അഞ്ജലി….

[GTranslate]

കുടുംബപ്രേക്ഷകരുടെ ഹൃദയം കവരുന്ന പരമ്പരയാണ് സാന്ത്വനം. ഒരു ഇടത്തരം കുടുംബത്തിന്റെ ജീവിതപശ്ചാത്തലമാണ് സാന്ത്വനത്തിന്റേത്. സാന്ത്വനത്തിലെ ബാലന്റെയും ദേവിയുടെയും ജീവിതം അനുജന്മാർക്കുവേണ്ടിയുള്ളതാണ്. അനുജന്മാരെ നോക്കാൻ വേണ്ടി സ്വന്തമായി ഒരു കുഞ്ഞ് എന്ന സ്വപ്നം പോലും ത്യജിച്ചവരാണ് അവർ. വിവാഹം കഴിഞ്ഞതോടെ ഹരി പ്രതിസന്ധിയിലായി. പ്രണയിച്ച പെൺകുട്ടിയെ സ്വന്തമാക്കുമ്പോൾ അവളുടെ

അച്ഛന്റെ ശത്രുവാകേണ്ടി വന്നു ഹരിക്ക്. എന്നാൽ ഇപ്പോൾ അപർണ ഗർഭിണിയാണെന്നറിഞ്ഞതോടെ അച്ഛൻ തമ്പിയുടെ മനസ് മാറിയിരിക്കുകയാണ്. ഹരിയേയും അപർണയെയും വീട്ടിലേക്ക് കൊണ്ടുപോയ തമ്പി ഇനി ഹരിയെ കൂടെനിർത്താൻ പ്ലാനിടുകയാണ്. കുടുംബക്ഷേത്രത്തിലെ പൂജയ്ക്ക് ഹരിയും അപർണ്ണയും ഒരുമിച്ച് പങ്കെടുക്കണമെന്നാണ് തമ്പിയുടെ ആവശ്യം. എന്നാൽ ഹരി അതിന് മനസുകൊണ്ട് തയ്യാറല്ല. പുതിയ പ്രെമോ വിഡിയോയിൽ കാണിക്കുന്നത്

പൂജക്ക് പങ്കെടുക്കാൻ അപർണ ഹരിയെ നിർബന്ധിക്കുന്നതാണ്. കൃഷ്ണ സ്റ്റോഴ്സിലേക്കുള്ള ചരക്കുകൾ നിർത്തിവെപ്പിച്ച ആളാണ് തമ്പിയെന്ന് ഹരി അപർണയെ ഓർമിപ്പിക്കുന്നുണ്ട്. കുടുംബക്ഷേത്രത്തിൽ നീ വരും, നിന്നെ സമ്മതിപ്പിക്കാൻ എനിക്കറിയാം എന്ന് അപ്പു ഉറപ്പിച്ചു പറയുമ്പോൾ തെല്ല് ആശങ്കയോടെയാണ് ഹരി നിൽക്കുന്നത്. അതേ സമയം ശിവനും അഞ്ജലിയും തമ്മിലുള്ള രസകരമായ ഒരു സംഭാഷണവും പ്രൊമോയിൽ കാണിക്കുന്നുണ്ട്. തുണിയലക്കാൻ

സഹായിക്കണമെന്നാണ് അഞ്ജലിയുടെ ആവശ്യം. അതും രണ്ടുപേരും കൂടി ഒരുമിച്ച് ചെയ്യണമെന്നാണ് അഞ്ജുവിന്റെ ആഗ്രഹം. അഞ്ജലിയുടെ ആഗ്രഹം കേട്ട് അതിശയിച്ചിരിക്കുകയാണ് ശിവൻ. ഹരിയേട്ടനെ ഇനി കാണണമെങ്കിൽ തമ്പിയുടെ കമ്പനിയിൽ ചെല്ലേണ്ടി വരുമെന്നും അവിടെ എം ഡി യുടെ കസേരയിൽ ആകും ഇനി ഹരിയേട്ടൻ ഉണ്ടാവുകയെന്നുമാണ് കണ്ണൻ പറയുന്നത്. ഇത് കേട്ട് ബാലന്റെ മുഖത്ത് വല്ലാത്തൊരു ആശങ്ക പടരുന്നുണ്ട്. സാന്ത്വനം വീട്ടിലെ ഒരു കണ്ണി വിട്ടുപോകുകയാണോ എന്ന സംശയമാണ് എല്ലാവർക്കും.

You might also like