മകളുടെ നൃത്തച്ചുവടുകള്‍ ക്യാമറയില്‍ ഒപ്പിയെടുത്ത് ജോജു

സമീപകാലത്ത് ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ജോജു ജോര്‍ജ്. 2018ല്‍ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രമാണ് ജോജുവിന് കരിയറില്‍ വലിയ നേട്ടം സമ്മാനിച്ചത്. അതിനു ശേഷം റിലീസ് ചെയ്ത പൊറിഞ്ചു മറിയം ജോസ്, ചോല തുടങ്ങിയ ചിത്രങ്ങളും ജോജുവിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയവയായിരുന്നു.തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാന്‍ ജോജു

സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ ദിവസം ജോജുവിന്റെ മകള്‍ സാറ Doja Cat എന്ന അമേരിക്കന്‍ ഗായികയുടെ woman എന്ന പാട്ടിനൊപ്പം നൃത്തച്ചുവടുകള്‍ വയ്ക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ പോസ്റ്റ് ചെയ്തിരുന്നു. my pathu എന്ന തലക്കെട്ടുള്ള വീഡിയോയില്‍ മകള്‍ സാറ നൃത്തം ചെയ്യുമ്പോള്‍ ജോജു ആ രംഗം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നതും കാണാം. വീഡിയോയ്ക്ക് ഇതിനോടകം നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ്, നടിയും, അവതാരകയുമായ പേളി മാണി, നടന്‍ രമേഷ് പിഷാരടി, നടി നിമിഷ സജയന്‍ ഉള്‍പ്പെടെ 1,44,000-ത്തിലേറെ പേര്‍ വീഡിയോ ലൈക്ക് ചെയ്തു. താരപുത്രി റോക്ക്‌സ് എന്നാണ് സംവിധായകന്‍ അജയ് വാസുദേവ് കമന്റ് ചെയ്തത്.നൃത്തത്തിനു പുറമേ ആലാപനത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് സാറ. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ഹിറ്റ് ചിത്രത്തിലെ ചെരാതുകള്‍ എന്ന ഗാനം ആലപിച്ചത് സാറയായിരുന്നു.

മികച്ച സഹനടനുള്ള സൈമ ( സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌സ് ) അവാര്‍ഡ് ജോജുവിന് ലഭിച്ചിരുന്നു. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു ജോജു അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഹലാല്‍ ലവ് സ്റ്റോറിയിലെ അഭിനയത്തിനാണ് ജോജുവിന് അവാര്‍ഡ് ലഭിച്ചത്.

Rate this post
You might also like