ഇക്കുറിയും ഇൻവെസ്റ്റിഗേഷൻ ടീമിൽ വിക്രം ഉണ്ടാകും!!! ജഗതിശ്രീകുമാറിന്റെ വീട്ടിൽ സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു..

English English Malayalam Malayalam

മലയാളത്തിലെ ഡിറ്റക്റ്റീവ് സിനിമകളിൽ ചരിത്രംകുറിച്ച സിനിമയാണ് സിബിഐ സീരിസ്. ഈ സീരീസിൽ ഇതുവരെ നാല് ചിത്രങ്ങൾ പുറത്തിറങ്ങി. ഒരു സിബിഐ ഡയറിക്കുറിപ്പ് ആയിരുന്നു ഈ സീരീസിലെ ആദ്യ ചിത്രം. തൊട്ടുപിന്നാലെ ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും പുറത്തിറങ്ങി. ആരാധകർക്ക് ഏറെ സന്തോഷം നൽകി കൊണ്ട് അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു.

കഴിഞ്ഞ മാസം 29 നായിരുന്നു ചിത്രീകരണം ആരംഭിച്ചത്. മമ്മൂട്ടിയും ചിത്രീകരണത്തിൽ ജോയിൻ ചെയ്തു തുടങ്ങിയതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ആരാധകരെ വീണ്ടും സന്തോഷത്തിൽ ആക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്. ഇതുവരെയുള്ള എല്ലാ സീരീസുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തുകൊണ്ട് ജഗതി ശ്രീകുമാർ അഭിനയിച്ചിരുന്നു. സിബിഐ ഇൻവെസ്റ്റിഗേഷൻ ടീമിലെ വിക്രം എന്ന കഥാപാത്രത്തെയാണ്

അദ്ദേഹം അവതരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ അഞ്ചാം ഭാഗത്തിൽ അദ്ദേഹവും ഉണ്ടെന്ന വാർത്തകളാണ് പുറത്തുവരുന്നത്. അദ്ദേഹത്തിൻറെ വീട്ടിൽ ആണ് ചിത്രീകരണം നടക്കുന്നത്. ജഗതി ശ്രീകുമാറിന്റെ മടങ്ങി വരവിനായി കാത്തിരുന്നവർക്ക് ഇതിലും വലിയ സന്തോഷം നല്കുന്ന മറ്റൊരു വാർത്ത ഇല്ല. ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഈ വാർത്ത സ്വീകരിച്ചിരിക്കുന്നത്. അപകടത്തിനുശേഷം ഒരു പരസ്യചിത്രത്തിൽ മാത്രമാണ് ജഗതി ഇതുവരെ

അഭിനയിച്ചിട്ടുള്ളത്. ചിത്രത്തിൽ തന്നോടൊപ്പം അഭിനയിക്കാൻ ജഗതിശ്രീകുമാർ വേണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇക്കുറി ഇൻവെസ്റ്റിഗേഷൻ ടീമിൽ രമേശ് പിഷാരടിയും ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ചിത്രത്തിനുള്ള സ്റ്റില്ലുകൾ പങ്കുവെച്ചുകൊണ്ട് പിഷാരടി തന്നെ ഈ സന്തോഷം ആരാധകരുമായി പങ്കിട്ടിരുന്നു. കൂടാതെ മുകേഷ് സായി കുമാർ എന്നിവരും ചിത്രത്തിൽ ഉണ്ടായിരിക്കും. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു തന്നെയാണ് ഈ ‘സിബിഐ’ ചിത്രവും സംവിധാനം ചെയ്യുന്നത്.

You might also like