വീട്ടിൽ ഫോട്ടോ കാണിക്കാൻ തന്റെ സൂപ്പർ ആരാധികയുടെ കയ്യിൽ ഫോണില്ല. ഒടുവിൽ സെൽഫി ഫ്രെയിം ചെയ്തു കൊടുത്ത്‌ ജയസൂര്യ. കയ്യടിയുമായി സോഷ്യൽ മീഡിയ. Jayasurya’s surprise gift for his fan

മലയാള സിനിമാ ലോകത്ത് യുവ നടൻമാർക്കിടയിൽ ഏറെ ശ്രദ്ധേയനായ താരമാണല്ലോ ജയസൂര്യ. ഒരു അഭിനേതാവ് എന്നതിലുപരി നിർമ്മാതാവായും പിന്നണി ഗായകനായും താരം തിളങ്ങിയിട്ടുണ്ട്. ഒരു മിമിക്രി ആർട്ടിസ്റ്റായി തന്റെ കരിയർ ആരംഭിച്ച താരം വിനയൻ സംവിധാനം ചെയ്ത ” ഊമപെണ്ണിന് ഉരിയാട പയ്യൻ” എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തെത്തുന്നത്. തുടർന്നിങ്ങോട്ട് നിരവധി സിനിമകളിൽ സഹനടനായും ഹാസ്യനടനായി നായകനായും

തകർത്തഭിനയിച്ച താരം ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തിരുന്നു. “ഞാൻ മേരിക്കുട്ടി” അടക്കമുള്ള നിരവധി സിനിമകളിലൂടെ താരം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. മാത്രമല്ല വെള്ളം എന്ന പ്രജേഷ് സെൻ ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള ചലച്ചിത്ര അവാർഡ് താരം സ്വന്തമാക്കിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി ഇടപെടാറുള്ള താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും നിരന്തരം

ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ ജയസൂര്യയുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. തന്റെ സൂപ്പർ ആരാധികയായ ഒരു ചേച്ചിക്ക് താരം നൽകിയ ഒരു സർപ്രൈസ് സമ്മാനമായിരുന്നു വീഡിയോയുടെ ഉള്ളടക്കം. പനമ്പിള്ളി നഗറിലെ ഒരു പ്രമുഖ കടയിൽ ജയസൂര്യ വരുന്നുണ്ട് എന്നറിഞ്ഞപ്പോൾ തന്റെ ഇഷ്ട താരത്തെ കാണാനുള്ള ആവേശത്തിലായിരുന്നു കടയിലെ ക്ലീനിങ് സ്റ്റാഫായ പുഷ്പ.

മാത്രമല്ല താരം കടയിൽ എത്തിയപ്പോൾ തന്റെ പ്രിയ ആരാധികക്കൊപ്പം സെൽഫി പകർത്താനും ജയസൂര്യ മറന്നിരുന്നില്ല. എന്നാൽ ഈയൊരു ചിത്രം വീട്ടിൽ കാണിക്കാൻ ആരാധികയുടെ കയ്യിൽ സ്മാർട്ട്ഫോൺ ഇല്ല എന്ന് ജയസൂര്യ മനസിലാക്കിയപ്പോൾ താൻ പകർത്തിയ ചിത്രം ഫ്രെയിം ചെയ്തു തന്റെ പ്രിയ ആരാധികയായ പുഷ്പ ചേച്ചിക്ക് കൈമാറുകയായിരുന്നു ജയസൂര്യ.ഈയൊരു സർപ്രൈസ് സമ്മാനത്തിന്റെ വീഡിയോ നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയിരുന്നത്. Jayasurya’s surprise gift for his fan

You might also like