അവാർഡ് നിശയിൽ തിളങ്ങി ജയസൂര്യയും കുടുംബവും… ഭർത്താവിനെക്കുറിച്ചുള്ള അഭിമാനം പങ്കുവെച്ച് സരിതയും

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് ജയസൂര്യ. നായകനായി വന്ന ആദ്യ ചിത്രത്തിൽ തന്നെ വ്യത്യസ്ത കഥാപാത്രത്തെ അഭിനയിച്ച് മലയാള സിനിമയിൽ ചുവടുറപ്പിച്ച താരം പിന്നിട് അങ്ങോട്ട് ആരാധകരുടെ പ്രിയ താരമായി മാറുകയായിരുന്നു. അഭിനത്തിന് ഒപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമായ താരം ആരാധകരുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഇപ്പോഴിതാ മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരമാണ് താരത്തെ

തേടിയെത്തിയിരിക്കുന്നത്. അവാർഡ് നിശയിൽ ഭാര്യ സരിതയ്ക്കും മക്കൾക്കുമൊപ്പം ഉള്ള ചിത്രമാണ് താരം ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവച്ചത്. ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറീട്ടുണ്ട്. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്. ചുവപ്പും കറുപ്പും നിറത്തിലുള്ള കോമ്പിനേഷൻ ഷർട്ടിൽ ആണ് താരം അവാർഡ് നിശയിൽ എത്തിയത്. ഫാഷൻ

ഡിസൈനറായ ഭാര്യ സരിതയുടെതാണ് ഡിസൈൻ. അവാർഡ് ലഭിച്ചതിൽ ഭർത്താവിന് ആശംസകൾ നേരുന്നതിനോടൊപ്പം തന്നെ സന്തോഷവുമുണ്ട് അതിലുപരി ജയസൂര്യയെ ഓർത്ത് അഭിമാനിക്കുന്നു എന്നാണ് സരിത തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ അടിക്കുറിപ്പായി ചേർത്തത്. നിരവധി പേരാണ് താരത്തിന് ആശംസകൾ രംഗത്തെത്തിയിട്ടുള്ളത്. വെള്ളം എന്ന ചിത്രം ജയസൂര്യ നൽകിയത് മറ്റൊരു കഥാപാത്രത്തിനാണ്. തികച്ചും വ്യത്യസ്തമായ രീതിയിൽ

ഒരു മുഴുനീള കുടിയൻ കഥാപാത്രമായിട്ടാണ് ജയസൂര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഈശോ, മേരി ആവാസ് സുനോ, ലോൺ ലൂതർ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളും ജയസൂര്യയുടേതായി അണിയറയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മേരി ആവാസ് സുനോയിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഒപ്പം, രാമസേതു, കത്തനാർ, ആട് 3, ടർബോ പീറ്റർ എന്നിവയും താരത്തിന്റേതായി അനൗൺസ് ചെയ്തു കഴിഞ്ഞു.

You might also like