ഇത് ഇവിടത്തെ കൊച്ചിന് സ്കൂളിൽ കൊണ്ടുപോകാൻ ഉണ്ടാക്കിയതാ കുറച്ച് മോനും കഴിച്ചോ 😍😍 ഒരമ്മയുടെ സ്നേഹം പങ്കുവെച്ച് ജയസൂര്യ 💗

രക്ത ബന്ധങ്ങളല്ല ബന്ധത്തിന് ആഴം കൂട്ടുന്നത്. അവിചാരിതമായി കണ്ടുമുട്ടുന്ന ചില ബന്ധങ്ങളുണ്ട്, അവയെല്ലാം ചിലപ്പോൾ കൂടുതൽ ആഴത്തിൽ നമ്മുടെ മനസ്സിൽ പതിഞ്ഞേക്കാം. അത്തരത്തിൽ ഒരു ബന്ധത്തിന്റെ ഓർമ്മ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ ജനപ്രിയനടനായ ജയസൂര്യ. തന്റെ വാഗമൺ യാത്രയിലെ ഒരു ഓർമ്മയാണ്

ജയസൂര്യ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. വഴിയിൽ കണ്ട ഒരു ചെറു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കേറിയപ്പോളുള്ള ഒരു അനുഭവമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഊണിനൊപ്പം കൊച്ചുമോന് സ്കൂളിൽ കൊണ്ടുപോകാൻ വെച്ചിരിക്കുന്ന ഭക്ഷണത്തിൽ നിന്നും ഒരു അമ്മ താരത്തിന് വിളമ്പി കൊടുക്കുന്നതിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

സ്നേഹപൂർവം തനിക്ക് വിളമ്പി തരുന്ന ആ അമ്മയുടെ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. താരം ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പാണ് ഏറ്റവും ശ്രദ്ധേയം “ഇവിടത്തെ കുഞ്ഞിന് സ്‌കൂളിൽ കൊടുത്തു വിടാൻ ഉണ്ടാക്കിയതാ. കൊറച്ചു മോനും കഴിച്ചോ ” എന്നാണ് ജയസൂര്യ ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.

ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത കഴിഞ്ഞു. ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജയസൂര്യക്കായിരുന്നു. വ്യത്യസ്തമായ അഭിനയ ശൈലിയാണ് താരത്തിന്റേത്. അതാണ് താരത്തെ വ്യത്യസ്തമാക്കുന്നതും

Rate this post
You might also like