എനിക്ക് എന്നും ഇരുപത്തൊന്നു മതിയെന്ന് ഇഷാനി കൃഷ്ണ : ബെർത്ഡേയ് സെലിബ്രേഷൻ ആഘോഷമാക്കി സുഹൃത്തുക്കൾ

സോഷ്യൽ മീഡിയയിൽ നിറ സാനിധ്യമാണ് താരം കൃഷ്ണകുമാറും കുടുംബവും. ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ആരാധകർക്ക് മുന്നിൽ ഇവർ പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജജീവമാണ് കൃഷ്ണ കുമാറിന്റെ മൂന്നാമത്തെ മകൾ ഇഷാനി. ഇന്സ്റ്റാഗ്രാമിലും യൂട്യൂബിലും നിറഞ്ഞു നിൽക്കുന്ന കുടുംബമാണ് ഇവരുടേത്. ഇപ്പോൾ ഇതാ വീട്ടിൽ ഒരു ആഘോഷം വന്നെത്തിരിക്കുകയാണ്. വീട്ടിലെ മൂന്നാമത്തെ മകൾ ഇഷാനി കൃഷ്ണ

ഇരുപത്തിയൊന്നാം വയസിലേക്ക് കടക്കുകയാണ്. എല്ലാ ആഘോഷങ്ങളും ഇവർ ഗംഭീരമാക്കാറുണ്ട്. ഈ തവണയും പതിവ് തെറ്റിച്ചില്ല. പതിവ് പോലെ ഈ വേളയും ആഘോഷമാക്കി കൂടുംബം. നടി അഹാനക്ക് പിന്നാലെ സഹോദരി ഇഷാനിയും സിനിമയിൽ എത്തിയിരുന്നു. സഹോദരി അഹാനയും കൂട്ടുകാരും ചേർന്ന് ഒരുക്കിയ ബർത്ഡേ സർപ്രൈസ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ്.

ഒപ്പം ആശംസകളോട് കൂടി ബന്ധുക്കളും സുഹൃത്തുക്കളുമുണ്ട്. ഒരു കിടിലൻ പിറന്നാൾ പാർട്ടിയാണ് കുടുംബം ഇഷാനിക്ക് ഒരുക്കിയത്. വൺ എന്ന സിനിമയിലൂടെ ആളുകൾക്ക് പരിചിതയാണ് ഇഷാനിയെ. ഇഷാനിയുടെയും ദിയയുടെയും ബോയ്ഫ്രണ്ടും മറ്റു അടുത്ത സുഹൃത്തുക്കളുമാണ് ബർത്ഡേ പാർട്ടി ആഘോഷമാക്കാൻ എത്തിയത്. ഇഷാനിയും ചേച്ചി അഹാനയും വൈറ്റ്-ൽ തിളങ്ങി വന്നപ്പോൾ, മറ്റു സഹോദരിമാരും ബന്ധു -മിത്രാതികളും

ബ്ലാക്ക് കോമ്പിനേഷനിൽ തിളങ്ങിയപ്പോഴും സെന്റെർ ഓഫ് അട്രാക്ഷൻ ഇഷാനി കൃഷ്ണ തന്നെ ആയിരുന്നു. സുഹൃത്തുക്കൾക്ക് ഒപ്പം ആടിയും പാടിയുമാണ് ഇഷാനിയുടെ ബർത്ഡേ ഗംഭീരമായത്. പിറന്നാളിന് സുഹൃത്തുകളും കുടുംബവും കൊടുത്ത സമ്മാനങ്ങൾ ഇഷാനികൃഷ്ണ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചരുന്നു. ഇഷാനി കൃഷ്ണ ബർത്ഡേ ആഘോഷിക്കുന്നതിന് ഇടയിൽ ഇന്സ്റ്റാഗ്രാമിൽ ഷെയർ ചെയ്ത വീഡിയോയിൽ താരത്തിന്റെ കാപ്ഷന് ഇങ്ങനെ ആയിരുന്നു ‘എന്നന്നേക്കുമായി ഇരുപത്തിഒന്ന് ആയിരിക്കണം’.

You might also like