ഒരൊറ്റ ദിവസം കൊണ്ട്പുതിയ ഇരുമ്പു ചീനച്ചട്ടി എങ്ങനെ മയക്കിയെടുക്കാം എന്നു കണ്ടു നോക്കൂ.!! | Iron Kadai Seasoning Tips

Iron Kadai Seasoning Easy Tips : നമ്മൾ വീട്ടിൽ എല്ലാവരും ഇരുമ്പ് ചീനച്ചട്ടിയിൽ ഭക്ഷണം പാകം ചെയ്യുന്നവർ ആയിരിക്കും. പലപ്പോഴും വാങ്ങി വന്ന പുതിയ ചട്ടിയിൽ ഭക്ഷണം ഉണ്ടാക്കുമ്പോൾ ഒന്നുകിൽ അതിൽ തീ കയറുകയോ അല്ലെങ്കിൽ ഭക്ഷണം കരിഞ്ഞു പോവുകയോ ഒക്കെ ചെയ്യാറുണ്ട്.എന്നാൽ അങ്ങനെ ഉള്ള

പ്രേശ്നങ്ങൾക്ക് ഇനി വിട പറയാം. നോൺ സ്റ്റിക്ക് പാത്രത്തിൽ പാകം ചെയ്യുന്നത് പോലെ നിഷ്പ്രയാസം ഇരുമ്പ് ചട്ടിയിൽ പാകം ചെയ്യാൻ ചെയ്യേണ്ടത് ഇത്രമാത്രം. അത് എന്താണ് എന്ന് നോക്കാം…ആദ്യം തന്നെ നമ്മൾ വാങ്ങി വന്ന പത്രം ഒരു കോട്ടൻ തുണിയോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് നന്നായി ഒന്ന്

തുടച്ചെടുക്കാം.അതിന് ശേഷം ചട്ടിയുടെ ഉള്ളിലും പുറത്തും ബ്രെഷ് ഉപയോഗിച്ചോ കൈ കൊണ്ടോ എണ്ണ നന്നായി തേച്ചു കൊടുക്കുക.ശേഷം ഗ്യാസിൽ തീ മീഡിയം ഫ്ളൈമിൽ ഇട്ട് ചട്ടി ഇതിലേക്ക് വെക്കാം. ചട്ടി ചൂടായി ഇതിൽ നിന്ന് പുക വരുന്നത് വരെ ഇങ്ങനെ വെച്ച ശേഷം ചട്ടി അടുപ്പിൽ

നിന്ന് മാറ്റി ചൂട് ആറാൻ വേണ്ടി വെക്കുക.പിന്നീട് മുൻപ് ചെയ്തത് പോലെ ഒരു തുണിയോ ടിഷ്യുവോ ഉപയോഗിച്ച് ഇത് നന്നയി ഒന്ന് തുടച്ചെടുക്കാം. ഇത് ഒരു 3 തവണ എങ്കിലും ചെയ്യുക.പിന്നീട് ഇളം ചൂട് വെള്ളത്തിലോ നല്ല ചൂട് വെള്ളത്തിലോ ചട്ടി കഴുകി എടുക്കുക. ഇങ്ങനെ ചെയ്ത് കഴിയുമ്പോൾ നിങ്ങളുടെ ഇരുമ്പ് ചട്ടി നോൺ സ്റ്റിക് പാത്രം പോലെ ആയി മാറുന്നത് കാണാം….

You might also like