എത്ര തുരുമ്പെടുത്ത ഇരുമ്പ്ചട്ടിയും നോൺസ്റ്റിക്ക് പോലെ മിനുസ്സപ്പെടുത്തിയെടുക്കാം.! | Iron Doshathawa Seasoning

Iron Doshathawa Seasoning ; നമ്മുടെ എല്ലാവരുടെയും വീട്ടിലും മിക്കവാറും തുരുമ്പെടുത്ത ഒരു ചീനച്ചട്ടി ഉണ്ടാവും. ഇരുമ്പിന്റെ ചട്ടി ആയതുകൊണ്ട് ഇത് പെട്ടെന്ന് തുരുമ്പെടുക്കുകയും ചെയ്യും. പലപ്പോഴും അധികനാൾ ഉപയോഗിക്കാത്ത പാത്രങ്ങൾ ആയിരിക്കും ഇത്തരത്തിൽ തുരുമ്പെടുക്കുന്നത്. എന്നാൽ ഇനി അങ്ങനെയുള്ള പ്രശ്നങ്ങൾക്ക് നമുക്ക് വിട ചൊല്ലാം… നമുക്ക് ദോശ ചട്ടിയിൽ നിന്ന് പെറുക്കി

പെറുക്കി എടുക്കാൻ പറ്റുന്ന രീതിയിൽ, ദോശ വിട്ട് കിട്ടാൻ പറ്റിയ നല്ല കുറച്ച് ടിപ്സും കൂടി ഇന്ന് പരിചയപ്പെടാം. ആദ്യം ചട്ടിയിലെ തുരുമ്പ് കളയുന്നത് എങ്ങനെയാണെന്നും അതുപോലെ തന്നെ ദോശ ഒട്ടിപ്പിടിക്കാതിരിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് കൂടി അറിയാം.നമുക്ക് ചട്ടിയിലെ തുരുമ്പ് എങ്ങനെ കളയണം എന്ന് നോക്കാം. ആദ്യം തന്നെ നമുക്ക് ചട്ടിയിലെ തുരുമ്പ്

കളയുന്നതിനായി ഇതിലേക്ക് കുറച്ചു കഞ്ഞിവെള്ളം ഒഴിച്ച് വെക്കാം. ഒരു 15 മിനിറ്റിനു ശേഷം കഞ്ഞിവെള്ളം നീക്കി ഒരു സ്ക്രബർ ഉപയോഗിച്ച് ഇത് നന്നായി ഒന്ന് ഉരച്ച് കഴുകാവുന്നതാണ്. കഞ്ഞിവെള്ളം മാറ്റുമ്പോൾ തന്നെ ചട്ടിയിലെ തുരമ്പ് ഏകദേശം പോകുന്നതായി നമുക്ക് കാണാൻ കഴിയും. ഇത് നന്നായി ഉരച്ച് വൃത്തിയാക്കിയതിനു ശേഷം ഇതിലേക്ക് കുറച്ച് ഉപ്പിടാം.ഉപ്പിട്ട് ഒരു നാരങ്ങ പകുതിയായി മുറിച്ച് ഒരു ഫോർക്കോ മറ്റോ ഉപയോഗിച്ച്

ഉപ്പ് നന്നായി നാരങ്ങാത്തോട് ഉപയോഗിച്ച് തേച്ച് പാത്രത്തിൽ പിടിപ്പിക്കാം. അതിനുശേഷം ഇതൊന്ന് കഴുകി വൃത്തിയാക്കി എടുക്കുമ്പോൾ തന്നെ ചട്ടിയിലെ തുരുമ്പ് നിശേഷം മാറുന്നതായി നമുക്ക് കാണാൻ സാധിക്കും. എത്ര വലിയ തുരുമ്പുള്ള പാത്രവും നിമിഷനേരം കൊണ്ട് തന്നെ നമുക്ക് ഇങ്ങനെ വൃത്തിയാക്കി എടുക്കാവുന്നതാണ്. ബാക്കി ടിപ്പുകളും വിവരങ്ങളും അറിയാൻ വീഡിയോ കണ്ടു നോക്കൂ.

You might also like