
മീനും ഇറച്ചിയും കേടാകാതെ ഫ്രഷ് ആയി ഇരിക്കാൻ.!! ഇങ്ങനെ ചെയ്താൽ മാസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കാം😳👌

മീനോ ഇറച്ചിയോ ഇല്ലാതെ ഭക്ഷണം ഇറങ്ങാത്ത ചുരുക്കം ചിലരിൽ പെടുന്ന ആളുകളാണ് നമ്മൾ മലയാളികൾ. ചെറുതും വലുതുമായ ഒട്ടനേകം മത്സ്യങ്ങളെ ഇഷ്ടപ്പെടുകയും കൊതിയോടെ കറിവെച്ചും വറുത്തും കഴിക്കുകയും ചെയ്യാറുണ്ട്. ഇറച്ചിയേക്കാൾ ഒരു പക്ഷെ പ്രാധാന്യം മീനുകൾക്കാണെന്ന് പൊതുവെ പറയാം. എന്നാൽ വർധിച്ചു വരുന്ന വിലക്കയറ്റത്തിൽ ഫ്രഷ് ആയി
ലഭിക്കുന്ന മീൻ ഒരു ദിവസത്തിലധികം കേടാകാതെ സൂക്ഷിക്കാൻ കഴിയാത്തതു വളരെ കഷ്ടപ്പെടുത്തുന്ന ഒരു സംഭവം തന്നെയാണ്. ഇത്തരത്തിൽ വിഷമിക്കുന്നവർക്ക് ഇ ടിപ്പ് തീർച്ചയായും ഉപകാരപ്പെടും. കാലങ്ങളോളം മീനും ഇറച്ചിയും ഫ്രഷ് ആയി ഫ്രിഡ്ജിൽ സൂക്ഷിക്കാനുള്ള എളുപ്പ മാർഗങ്ങൾ ഇതാ. നന്നായി കഴുകി വൃത്തിയാക്കിയ മീൻ അൽപ്പം വിനെഗർ ചേർത്ത വെള്ളത്തിൽ 5 മിനിറ്റ് മുക്കിവെക്കാം.
ശേഷം വെള്ളത്തിൽ നിന്നും മീൻ എടുത്ത് മറ്റൊരു പാത്രത്തിലേക്ക് വെക്കാം. മീൻ ഒരു അടച്ചു വെക്കാവുന്ന പാത്രത്തിലോ കണ്ടെയ്നറിലോ ആക്കി അടുക്കി വെക്കാം ശേഷം അതിനു മുകളിലേക്കായി ധാരാളം വെള്ളം ഒഴിച്ച് കൊടുക്കാം. മീനിന് മുകളിലായി വെള്ളം നില്ക്കാൻ ശ്രദ്ധിക്കണം. ശേഷം ഇത് ഫ്രീസറിൽ സൂക്ഷിക്കാം. കേടാകാതെ 2 മാസം വരെ ഫ്രഷ് ആയിരിക്കും.
മറ്റു മാർഗങ്ങൾ വീഡിയോയിൽ പറയുന്നുണ്ട്. ഇറച്ചി സൂക്ഷിക്കാനുള്ള ടിപ്പും ഉൾപ്പെടുത്തിയിരിക്കുന്നു. ഉപകാരപ്രദമായാൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത എത്തിക്കണേ. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Resmees Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.