അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്റെ വിവാഹം.. അത് നടന്നു.. എന്നെ മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളെ കിട്ടി… പ്രണയവും വിവാഹവും… വിശേഷങ്ങൾ പങ്കുവെച്ച് ഇമ്രാൻ ഖാൻ..!!

ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ ആരാധകരുടെ ഹൃദയം കവർന്ന താരമാണ് ഇമ്രാൻഖാൻ. 2009 ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ പരിപാടിയിലൂടെ ആണ് ഇമ്രാൻഖാൻ പ്രേക്ഷകപ്രീതി നേടിയ തുടങ്ങിയത്. മത്സരത്തിന് ശേഷം അത്യാവശ്യം പ്രോഗ്രാം ഒക്കെ ചെയ്തുകൊണ്ടിരുന്ന ഇമ്രാൻ ഖാൻ ഇപ്പോൾ ഓട്ടോ ഡ്രൈവറാണ്. കഴിഞ്ഞ ദിവസമായിരുന്നു ഇമ്രാൻ ഖാന്റെ വിവാഹം സെഹ്റു എന്നാണ് ഭാര്യയുടെ പേര്.

വിവാഹശേഷം ഇരുവരും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇമ്രാന്റെ ആരാധികയായ സെഹ്റുവിനെ ആദ്യം വിവാഹ ആലോചിക്കുകയും അതിനു ശേഷം പ്രണയിക്കുകയായിരുന്നുവെന്നാണ് ഇമ്രാൻ പറയുന്നത്. ആരാണ് ആദ്യം പ്രൊപ്പോസ് ചെയ്തതെന്ന് ആരാധകന്റെ കുസൃതി ചോദ്യത്തിന് മുൻപിൽ ഞാനായിരുന്നു എന്ന് ഇമ്രാൻ നിഷ്കളങ്കതയോടെ പറയുമ്പോൾ സെഹറു

ചിരിക്കുകയാണ് ചെയ്തത്. എം ബ്രാൻഡ് ആരാധികയാണെന്ന് സെഹ്റുവിന്റെ അമ്മ യൂട്യൂബിൽ തന്റെ നമ്പർ കണ്ടത് വിളിക്കുകയും കല്യാണം ആയോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു. പിന്നീട് കല്യാണം ആകുമ്പോൾ വിളിക്കണം എന്ന് പറഞ്ഞു ഫോൺ വെച്ചതാണ് ഉമ്മ. ഞാൻ വിളിച്ചു കൂടേണ്ട കല്യാണത്തിന് ഇപ്പോൾ എല്ലാവരും കൂടി ഒന്നിച്ചു കൂടി എന്ന സന്തോഷവും ഇമ്രാൻ പങ്കുവെക്കുന്നുണ്ട്. ന്യൂട്രിഷണലിസ്റ്റ് ആയ സെഹ്റ എറണാകുളത്താണ് വർക്ക് ചെയ്യുന്നത്.

ഇമ്രാന്റെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇമ്രാന്റെ കല്യാണം. അത് നടന്ന കണ്ടതിൽ ഉമ്മയ്ക്കാണ് ഏറ്റവും സന്തോഷം എന്നും സെഹറ പറഞ്ഞപ്പോൾ ഇമ്രാൻ അത് ശെരി വായ്ക്കുകയാണ് ചെയ്തത്. വിവാഹത്തിനുശേഷം എറണാകുളത്തേക്ക് ഷിഫ്റ്റ് ചെയ്യുമോ എന്ന അവതാരകന്റെ ചോദ്യത്തിന് എനിക്കിപ്പോൾ എറണാകുളത്ത് ആയാലും പാട്ടുപാടുന്നതിന് കുഴപ്പമില്ലെന്നാണ് ഇമ്രാൻ മറുപടി നൽകിയത്. ഒപ്പം ഞങ്ങൾ കുറച്ചുകാലം കൊല്ലത്ത് ഉണ്ടാവും എന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

You might also like