ഹൃദയത്തിൽ ഇത്രയേറെ രഹസ്യങ്ങളോ 😱😱 ഹൃദയത്തിൽ ഒളിപ്പിച്ച ആ രഹസ്യങ്ങൾ പരസ്യമായി.!!

വിനീത് ശ്രീനിവാസൻ സംവിധായകനായി പ്രണവ് മോഹൻലാൽ നായകനായ ഹൃദയം എന്ന സിനിമയിലെ കുറിച്ച് ഹിഡൻ ഡീറ്റെയിൽസ് ആണ് പുറത്തുവന്നിരിക്കുന്നത്. ഹൃദയം എന്ന സിനിമയിലെ പ്രതീക് തിവാരി എന്ന ക്യാരക്ടർ ഒരു മ്യൂസിക് ഡയറക്ടർ ആയി മാറുന്നത് ഒക്കെ കാണിക്കുന്നുണ്ട്, ഇയാളുടെ പാട്ടിനോടുള്ള കമ്പം മനസ്സിലാകുന്ന വിധം അയാളുടെ മുറിയിൽ നിറയെ മ്യൂസിക് ബ്രാൻഡ് ഫോട്ടോസുകളും കൂടാതെ മ്യൂസിക് ഇൻസ്‌ട്രുമെൻറ്സ് എല്ലാം നമുക്ക് കാണാം.

2006 നടക്കുന്ന ഒരു സിനിമ ആയിട്ടാണ് ഈ കഥ മുന്നോട്ടു പോകുന്നത്, അത് കുറച്ചുകൂടി വ്യക്തമാക്കുന്നതിന് 2006ൽ റിലീസ് ആയ രംഗ് ദേ ബസന്തി എന്ന പോസ്റ്റർ കാണിക്കുന്നുണ്ട്. മദ്യപിക്കുന്നതിന് വേണ്ടി അരുണും കൂട്ടരും പുസ്തകങ്ങൾ വിറ്റ് കാശുണ്ടാക്കുന്നത് കാണിക്കുമെങ്കിലും, ആ പുസ്തകങ്ങളൊന്നും ഉപയോഗിക്കുന്നില്ല എന്ന് കൂടുതൽ വ്യക്തമാക്കാൻ വേണ്ടി അത് ടിവി സ്റ്റാൻഡ് ആയി അവിടെ ഉപയോഗിച്ചിട്ടുള്ളത് കാണാവുന്നതാണ്.

സൽമാന്റെ അടുത്ത സുഹൃത്തായ കാളി എന്ന കഥാപാത്രത്തെകുറിച്ച് സീക്രട്ട് വാലിയിൽ ഓർമ്മ കുറിപ്പ് എഴുതുന്നത് ശ്രദ്ധിച്ചാൽ 2004 ൽ മരണപ്പെട്ട അനൂപ് എന്ന വ്യക്തിയുടെ ചിത്രത്തിന് താഴെയാണ് എന്നതും കാണാം, ഒത്തിരി ചിന്തിക്കുന്ന സുഹൃത്തുക്കൾ ആയതുകൊണ്ട് ഇങ്ങനെ അയാൾ കുറിക്കുന്നുണ്ട് ഒരേ മനസ്സുള്ളവർ ഒരേ കാര്യം തന്നെ ചിന്തിച്ചുകൊണ്ടിരുന്നു കാര്യമില്ല സമയം പോകുക മാത്രമേ ഉള്ളൂ. മറ്റൊരു സുഹൃത്തും ഇതുപോലെ തന്നെ എഴുതുന്നുണ്ട്, ഇതും കടന്നു പോകും എന്നാണ് അയാൾ എഴുതുന്നത്

സുഹൃത്തിന്റെ വിയോഗവും കോളേജ് വിട്ടു പോകാൻ ഉള്ള വിഷമവും ആയിരിക്കാം ഇത് കാണിക്കുന്നത്. അതുപോലെതന്നെ ലാലേട്ടന്റെ സിനിമകളെ കൂടെ കണക്ട് ആക്കിയതും ഇവിടെ വളരെ രസകരമായി തന്നെ കാണാൻ സാധിക്കുന്നുണ്ട്. മംഗലശ്ശേരി നീലകണ്ഠൻ എന്ന പേര് വരുന്നതുപോലെ അരുൺ നീലകണ്ഠൻ എന്നാണ് കഥാപാത്രത്തിന് പേര് നൽകിയിട്ടുള്ളത്. പടത്തിലെ റെയ്ബാൻ ഗ്ലാസ് പോലെ തന്നെ ഗ്ലാസ് ധരിച്ചു കൊണ്ട് പല സീനുകളിലും വരുന്നുണ്ട്. രാത്രി ഭക്ഷണം കഴിക്കാൻ നിത്യയെ വിളിക്കുന്നത് പോലും

തേൻമാവിൻ കൊമ്പത്ത് സിനിമയിലെ ഡയലോഗ് പോരുന്നോ എന്റെ കൂടെ എന്ന് പറഞ്ഞു കൊണ്ടാണ്. പ്രണവിന്റെ ഫോട്ടോഗ്രാഫി ഇഷ്ടം കാണിക്കുന്നത് ചിത്രം എന്ന സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രത്തെ സൂചിപ്പിക്കുന്നു ഒപ്പം തന്നെ നാഗുമോ എന്ന പാട്ടും ചേർത്തിരിക്കുന്നു. സദാചാര ഗുണ്ടകൾ മറൈൻ ഡ്രൈവിൽ നിന്നും കമിതാക്കളെ ഓടിക്കുന്ന പോലൊരു സീനും കാണിക്കുന്നുണ്ട് സിനിമയിൽ. ആന്റണിയും സുഹൃത്തും സംസാരത്തിനിടയിൽ സദാചാരക്കാർ വരുമോ എന്ന് ചോദിക്കുന്നുണ്ട്

ഒപ്പംതന്നെ ചായക്കടയിൽ ബോർഡ് ശ്രദ്ധിച്ചാൽ മനസ്സിലാവും ഗോമാതാ ടീ സ്റ്റാൾ എന്ന ബോർഡും അതിനൊരു കണക്ഷൻ പോലെ കാണാൻ സാധിക്കും. വിനീത് ശ്രീനിവാസൻ എപ്പോഴും പലതരം കുഞ്ഞുകുഞ്ഞു കാര്യങ്ങൾ വളരെ വ്യക്തമായി ശ്രദ്ധിച്ച് അത് വളരെ കറക്റ്റ് ആയിട്ട് കൊണ്ടുപോകുന്ന ഒരു സംവിധായകനാണ്. ഒരു ചെറിയ മിസ്റ്റേക്ക് പോലും സിനിമയിൽ അനുവദിക്കാതെ ഏതൊരു കാലഘട്ടത്തിൽ സിനിമയും അതിന്റെതായ രൂപത്തിൽ അത്തരത്തിൽ നല്ലൊരു സിനിമയായിരുന്നു ഹൃദയവും.

You might also like