തണ്ണിമത്തൻ കുരുകളയാൻ വെറും സെക്കൻഡുകൾ മതി!!! | How To Remove Thannimathan Seeds
How To Remove Thannimathan Seeds : തണ്ണിമത്തൻ മിക്കവർക്കും ഇഷ്ടമുള്ള ഒരു ഫലമാണല്ലേ? വേനൽക്കാലങ്ങളിലെ താരമായ തണ്ണിമത്തൻ നല്ലൊരു ദാഹശമനി കൂടിയാണ്. തണ്ണിമത്തൻ കഴിക്കുമ്പോൾ ആകെയൊരു തടസ്സം അതിനകത്തെ കുരുവാണ്. ജ്യൂസ് അടിക്കാനായാലും മറ്റെന്തുണ്ടാക്കാനായാലും ആ കുഞ്ഞു കുരുക്കൾ കളഞ്ഞെടുക്കാൻ എല്ലാവർക്കും മടിയാണ്. ഇവിടെ നമ്മൾ തണ്ണിമത്തൻ എങ്ങനെ കുരുവില്ലാതെ കട്ട് ചെയ്തെടുക്കാം എന്നാണ് നോക്കാൻ പോകുന്നത്.
തണ്ണിമത്തന്റെ കുരു കഴിക്കുന്നത് നല്ലതാണ് പക്ഷെ നമ്മുടെ വീടുകളിൽ ചെറിയ കുഞ്ഞുങ്ങളൊക്കെ ഉണ്ടെങ്കിൽ തൊണ്ടയിലോ മറ്റോ കുരുങ്ങുമോ എന്നോർത്ത് കുരുവോടെ കൊടുക്കാൻ ഭയമായിരിക്കും. ഇവിടെ നമുക്ക് കുരുവില്ലാതെ നല്ല പോലെ എങ്ങനെ തണ്ണിമത്തൻ മുറിച്ചെടുക്കാം എന്നും നല്ല പഴുത്ത തണ്ണിമത്തൻ എങ്ങനെ നോക്കി വാങ്ങിക്കാമെന്നും നോക്കാം. കൂടാതെ വലിയ തണ്ണിമത്തൻ വാങ്ങിച്ചാൽ ഒറ്റ ദിവസം കൊണ്ട് കഴിച്ച് തീർക്കാനാകില്ല.
ഇത് ഒരാഴ്ച്ച വരെ എങ്ങനെ കേടുവരാതെ സൂക്ഷിക്കാമെന്നും നോക്കാം. ആദ്യം നമുക്ക് തണ്ണിമത്തങ്ങ സോപ്പോ ഡിഷ് വാഷോ ഉപയോഗിച്ച് നല്ലത് പോലെ കഴുകിയെടുക്കാം. അതിന് ശേഷം വേണം നമ്മളത് കട്ട് ചെയ്തെടുക്കാൻ. നല്ല തണ്ണിമത്തൻ എങ്ങനെ നോക്കി വാങ്ങിയെടുക്കാം എന്നറിയണ്ടേ? അതിനായി തണ്ണിമത്തന്റെ തൊലിപ്പുറത്ത് കാണുന്ന വരകളുണ്ടല്ലോ അത് നല്ല
കടുത്ത പച്ചനിറമാണെങ്കിൽ ആ തണ്ണിമത്തൻ നല്ലപോലെ വിളഞ്ഞതാണെന്ന് മനസ്സിലാക്കാൻ പറ്റും. അത് പോലെ തന്നെ അതിന്റെ ഏതെങ്കിലും ഭാഗത്ത് നല്ല ഇളം മഞ്ഞ നിറം കാണുകയാണെങ്കിൽ അത് നല്ല പഴുത്ത തണ്ണിമത്തനാണെന്ന് ഉറപ്പിക്കാം. ഈ രണ്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി നല്ല തണ്ണിമത്തൻ നോക്കി വാങ്ങിയെടുക്കാൻ.
കുരുവില്ലാതെ തണ്ണിമത്തൻ എങ്ങനെ മുറിച്ചെടുക്കാം എന്നറിയണ്ടേ? വേഗം പോയി താഴെ കാണുന്ന വീഡിയോ കണ്ടോളൂ…