രണ്ട് മിനിറ്റിൽ അടുപ്പ്… ഒരു പൊട്ട ചട്ടി ഉണ്ടെങ്കിൽ ഞൊടിയിടയിൽ അടുപ്പ് തയ്യാർ… അതും എളുപ്പത്തിൽ എടുത്തു നടക്കാൻ കഴിയുന്നത്.!! | How To Make A Oven Using Mud Pot

Whatsapp Stebin

How To Make A Oven Using Mud Pot : ഇടയ്ക്കിടെ വീട് വൃത്തിയാക്കുന്നത് വളരെ നല്ല കാര്യം ആണ്. ഇങ്ങനെ വൃത്തിയാക്കുന്ന കൂട്ടത്തിൽ പൊട്ടിയതും ചളുങ്ങിയതും ആയിട്ടുള്ള സാധനങ്ങൾ എടുത്തു കളയുകയും വേണം. എന്നാൽ ഇനി മുതൽ ഇങ്ങനെ ഉള്ള സാധനങ്ങൾ എടുത്ത് കളയുമ്പോൾ ആ കൂട്ടത്തിൽ പൊട്ടിയ മൺ ചട്ടി ഉണ്ടെങ്കിൽ അത്‌ മാത്രം മാറ്റി വയ്ക്കണം. ഈ ഒരു ചട്ടി ഉണ്ടെങ്കിൽ രണ്ട് മിനിറ്റ് കൊണ്ട് തന്നെ നല്ല അടിപൊളി ഒരു വിറകടുപ്പ് നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും.

വീടിനോട് ചേർന്നുള്ള അടുക്കളയിൽ പുക നിറയുമ്പോൾ പലപ്പോഴും വീട്ടമ്മമാർ വീട്ടുമുറ്റത്ത് അടുപ്പ് കൂട്ടാറുണ്ട്. എന്നാൽ മഴക്കാലത്തു ഇത് നനഞ്ഞു കിടക്കുമ്പോൾ ഉപയോഗിക്കാനും കഴിയില്ല. ഈ സഞ്ചരിക്കുന്ന അടുപ്പ് ഉണ്ടാക്കി എടുത്താൽ പിന്നെ മഴ പെയ്യുന്ന സമയത്ത് ഇത് എടുത്ത് അകത്ത് വയ്ക്കാൻ സാധിക്കും. ഇത് ഉണ്ടാക്കുന്ന രീതി വളരെ എളുപ്പമാണ്. ഇത് വ്യക്തമായി തന്നെ ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നുമുണ്ട്.

ആദ്യം തന്നെ പൊട്ടിയ മൺകലം എടുത്തിട്ട് വീഡിയോയിൽ ഉള്ളത് പോലെ പൊട്ടിച്ചെടുക്കുക. ഇതിലൂടെ വേണം വിറക് കത്തിക്കാൻ. ഒരു പരന്ന പ്രതലത്തിൽ മണ്ണ് കുഴച്ച് ഉറപ്പിക്കുക.അതിന് ശേഷം ഈ പരന്ന പാത്രവും മൺ കലവും ചേർത്ത് മണ്ണ് കുഴച്ച് വീഡിയോയിൽ കാണുന്നത് പോലെ ആക്കി എടുക്കുക. അതിന് ശേഷം ചാണകം കൂടി മെഴുകിയാൽ മതി. സഞ്ചരിക്കുന്ന അടുപ്പ് തയ്യാർ.

അടുക്കളയിലെ അടുപ്പ് പോലെ തന്നെ നല്ലത് പോലെ പാചകം ചെയ്യാൻ കഴിയുന്നതാണ് ഈ അടുപ്പും. രണ്ടേ രണ്ട് മിനിറ്റിൽ ഉണ്ടാക്കാവുന്ന ഈ അടുപ്പ് ഉണ്ടാക്കുന്നത് എങ്ങനെയെന്നു മനസിലാക്കാൻ വേണ്ടി ഈ രണ്ട് മിനിറ്റ് വീഡിയോ മുഴുവനായും കണ്ടാൽ മതി.

You might also like