മല്ലി പൊടിക്കുമ്പോൾ ഈ 2 രഹസ്യ ചേരുവ കൂടി ചേർക്കൂ… കറികളുടെ രുചി ഇരട്ടിയാക്കാൻ ഈയൊരു പൊടി മതിയാകും..!! | Homemade Special Coriander Powder

To make special homemade coriander powder, dry roast fresh coriander seeds on low heat until aromatic. Cool completely, then grind into a fine powder. For added flavor, roast a few cumin and fennel seeds along. Store in an airtight container. This enhances taste and aroma in curries and spice blends.

Homemade Special Coriander Powder: കറികളുടെ രുചി കൂട്ടാനായി പലവിധ ടിപ്പുകളും പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ചിലപ്പോഴെങ്കിലും എല്ലാ ചേരുവകളും കൃത്യമായി ചേർത്തു കൊടുത്താലും കറികൾക്ക് ഉദ്ദേശിച്ച രീതിയിൽ രുചി ലഭിക്കാറില്ല എന്ന പരാതി മിക്കവരും പറഞ്ഞു കേൾക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ മസാല കൂട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

സാധാരണയായി മസാല കറികൾ വീട്ടിൽ തയ്യാറാക്കുമ്പോൾ എളുപ്പത്തിൽ ചെയ്തെടുക്കാനായി മസാല പൊടി നേരത്തെ കൂട്ടി പൊടിച്ചു വയ്ക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ ഇത്തരത്തിൽ ഉണ്ടാക്കി എടുക്കുന്ന മസാലകൂട്ടുകൾ ഉപയോഗിക്കുമ്പോൾ അതിൽ കുറച്ചു ചേരുവകൾ കൂടി കൂടുതലായി ചേർത്ത് കൊടുക്കുകയാണെങ്കിൽ കറികളുടെ രുചി ഇരട്ടിയാക്കി എടുക്കാനായി സാധിക്കും.

Homemade Special Coriander Powder
  • Select Fresh Seeds: Use good-quality coriander seeds.
  • Dry Roast: Roast on low flame until aromatic.
  • Cool Completely: Let seeds cool before grinding.
  • Add Extra Spices: Optionally roast cumin or fennel seeds.
  • Grind Fine: Blend into a smooth powder.
  • Store Airtight: Keep in a dry, sealed container.

ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ പുതിനയുടെ ഇല നല്ലതുപോലെ കഴുകി വൃത്തിയാക്കി ഇട്ടുകൊടുക്കുക. പുതിനയില നല്ലതുപോലെ വാടി തുടങ്ങുമ്പോൾ അതിലേക്ക് ഒരു കപ്പ് അളവിൽ മല്ലി ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കണം. എടുക്കുന്ന അളവിന്റെ കാൽ കപ്പ് അളവിൽ പൊട്ടുകടല കൂടി മസാല കൂട്ടിലേക്ക് ചേർത്ത് വീണ്ടും ഒന്നു കൂടി ചൂടാക്കി എടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ കുരുമുളക്, പെരുംജീരകം എന്നിവ കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കണം. എല്ലാ ചേരുവകളും ചൂടായി നല്ല രീതിയിൽ മണം വന്നു തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ശേഷം മിക്സിയുടെ ജാറിലിട്ട് തരികൾ ഇല്ലാത്ത രീതിയിൽ പൊടിച്ചെടുക്കുക.

മസാല കറികൾ വയ്ക്കുമ്പോൾ ഇതിൽ നിന്നും അല്പം പൊടിയെടുത്ത് കറികളിൽ ചേർത്ത് കൊടുക്കുകയാണെങ്കിൽ നല്ല മണവും രുചിയും ലഭിക്കുന്നതാണ്. വളരെയധികം രുചികരവും ഓർഗാനിക്കുമായ ഈ ഒരു പൊടിക്കൂട്ട് ഒരു തവണയെങ്കിലും വീട്ടിൽ തയ്യാറാക്കി നോക്കി ഉപയോഗിക്കുകയാണെങ്കിൽ അതിന്റെ ഗുണം മനസ്സിലാവുന്നതാണ്. ചിക്കൻ കറി,ബീഫ് കറി, കടലക്കറി എന്നിവയെല്ലാം തയ്യാറാക്കുമ്പോൾ ഈയൊരു ഒരു മസാല കൂട്ട് ഉപയോഗിക്കാവുന്നതാണ്.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Homemade Special Coriander Powder Video Credits : Thoufeeq Kitchen

Homemade Special Coriander Powder

You might also like