മാവിൽ സവാള ഇട്ട് അടച്ച് വെക്കൂ; കിടിലൻ ഐഡിയ തന്നെ.!!! | Healthy Breakfast Recipe

Healthy Breakfast Recipe : ബ്രേക്ഫാസ്റ്റിനും ഡിന്നറിനുമെല്ലാം വ്യത്യസ്ത പലഹാരങ്ങൾ തയ്യാറാക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മൾ എല്ലാവരും. എന്നാൽ സ്ഥിരം കഴിക്കുന്ന പലഹാരങ്ങളിൽ വ്യത്യസ്തത കൊണ്ടു വരിക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു വ്യത്യസ്ത പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു പലഹാരം തയ്യാറാക്കി എടുക്കാൻ ആവശ്യമായിട്ടുള്ള ചേരുവകൾ ഒന്നര കപ്പ് പച്ചരി, മൂന്ന് ടേബിൾ സ്പൂൺ അളവിൽ ഉഴുന്ന്, അരക്കപ്പ് ചൊവ്വരി, മൂന്ന് ടീസ്പൂൺ പഞ്ചസാര,യീസ്റ്റ്, സവാള, ആവശ്യത്തിന് ഉപ്പ്, അരച്ചെടുക്കാൻ ആവശ്യമായ വെള്ളം ഇത്രയുമാണ്.ആദ്യം തന്നെ എടുത്തു വച്ച അരി കഴുകി വൃത്തിയാക്കിയ ശേഷം കുതിരാനായി നാലു മണിക്കൂർ ഇട്ടു വയ്ക്കണം. ഇതേ രീതിയിൽ തന്നെ ഉഴുന്നും കുതിരാനായി ഇട്ടുവയ്ക്കാം.ശേഷം

അരിയും ഉഴുന്നും നന്നായി കുതിർന്നു കഴിഞ്ഞാൽ അതിലെ വെള്ളം മുഴുവൻ ഊറ്റി കളയുക. പിന്നീട് എടുത്തു വച്ച ഉഴുന്നിലേക്ക്, ചൊവ്വരി കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. അത് മാറ്റി വെച്ച ശേഷം മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ച അരിയും, പഞ്ചസാരയും,യീസ്റ്റും, വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കാം. അരിയും ഉഴുന്നും നല്ലതുപോലെ മിക്സ് ചെയ്ത ശേഷം അതിലേക്ക് ഒരു സവാള തൊലി കളഞ്ഞത് ഇട്ട് പുളിപ്പിക്കാനായി വയ്ക്കാം. മാവിൽ സവാള ഇടുമ്പോൾ അത് എളുപ്പത്തിൽ പൊന്തി കിട്ടാനായി സഹായിക്കും. കുറഞ്ഞത് നാലു മണിക്കൂർ സമയമെങ്കിലും മാവ് പൊന്താനായി വെക്കണം.

മാവ് നന്നായി പൊന്തി വന്ന് കഴിഞ്ഞാൽ ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് ആവി കയറ്റാനായി വയ്ക്കാം. ആവി വന്നു തുടങ്ങുമ്പോൾ എടുത്തു വച്ച തട്ടിലേക്ക് തയ്യാറാക്കി വെച്ച മാവ് ഓരോ കരണ്ടി അളവിൽ ഒഴിച്ച് കൊടുക്കുക. കുറഞ്ഞത് 10 മിനിറ്റ് നേരമെങ്കിലും ഇത് ആവി കേറ്റി എടുക്കണം. ഇപ്പോൾ നല്ല രുചികരമായ പലഹാരം തയ്യാറായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

You might also like