ഇങ്ങനൊക്കെ ആണെങ്കിലും രാത്രിയാവുമ്പോ വീട്ടിലെ നല്ല മത്തി മുളകിട്ടതും കൂട്ടി ചോറു കഴിക്കണം നായക പരി വേഷത്തിലേയ്ക്ക് മാറുന്ന ഹരീഷ് കണാരന് ആശംസകളുമായി പ്രിയസുഹൃത്ത് നിർമൽ പാലാഴി

മലയാള സിനിമ പ്രേമികൾക്ക് ഏറെ പരിചിതനായ താരമാണ് ഹരീഷ് കണാരൻ. തന്റെ അഭിനയം കൊണ്ടും സംസാര ശെെലികൊണ്ടും ആരാധകരെ കെെയ്യിലെടുക്കാൻ താരത്തിനൊരു പ്രത്യേക കഴിവാണ്. നിരവധി സിനിമകളിൽ സഹതാരമായെത്തി ആളുകളെ ചിരിപ്പിച്ചു കൊണ്ടിരുന്ന താരം ഇപ്പോൾ ആദ്യമായി നായക വേഷത്തിൽ എത്തുകയാണ് എന്നുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. വാർത്ത അറിഞ്ഞതിനു പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തിയിരിക്കുന്നത്. എന്നാൽ

ഇപ്പോൾ ​ഹരീഷിന് ആശംസകളുമായി എത്തിയിരിക്കുന്ന സുഹൃത്തും സഹതാരമായ നിർമൽ പാലാഴിയാണ് സോഷ്യൽ മീഡിയായിൽ വെെറലായിരിക്കുന്നത് . ഹരിഷിനോപ്പമുള്ള ചിത്രത്തോടു കൂടിയാണ് നിർമൽ ആശംസകളറിയിച്ചിരിക്കുന്നത്. നിരവധി സ്റ്റേജുകളിൽ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹരീഷ് അഭിനയരംഗത്തേക്ക് ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് എത്തിയതെന്നും 100 രൂപയ്ക്കും 150 രൂപയ്ക്കും സ്റ്റേജ്

പരിപാടികൾ അവതരിപ്പിച്ചിരുന്ന ഒരു കാലം അദ്ദേഹത്തിന് ഉണ്ടായിരുന്നു വെന്നും ഒരുപാട് അലഞ്ഞു നടന്നും ബസ്സിന്റെ സമയം കഴിഞ്ഞു ലോറികളിൽ കയറി വരാറുണ്ട്. ഇല്ലെങ്കിൽ രാവിലെ വരെ ബസ്റ്റോപ്പിലും പീടിക കൊലായിലും കിടന്നിട്ടുമാണ് പ്രോഗ്രാം ചെയ്തിരുന്നത് എന്നുമാണ് നിർമൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്. ഇങ്ങനൊക്കെ ആണെങ്കിലും രാത്രിയാവുമ്പോ വീട്ടിലെ നല്ല മത്തി മുളകിട്ടതും കൂട്ടി ചോറു കഴിക്കണമെന്നായിരുന്നു മൂപ്പരുടെ മൂഡ് അതുകൊണ്ട് തന്നെ കഷ്ടപ്പെട്ട് ഏതെങ്കിലും ലോങ് പ്രോഗ്രാം പിടിച്ചാൽ

ഇയ്യി മുണ്ടാണ്ട്‌ ഇരിക്കേടോ ഇനി അവടെ വരെ പോയി എപ്പോ വീട്ടിൽ എത്താനാ എന്നും പറഞ്ഞു പ്രോഗ്രാം ഒഴിവാക്കുകയും ചെയ്യ്തിട്ടുണ്ട്.ഇങ്ങനത്തെ മടിയന് ദൈവം ചെറിയ ഒരു പണി കൊടുത്ത് നിന്ന് തിരിയാൻ സമയം ഇല്ലാതെ ഒന്ന് വീട്ടിൽ ഇരിക്കാൻ സമയം കൊടുക്കാതെ മലയാളത്തിലെ തിരക്കുള്ള ഒരു നടനാക്കി. പ്രിയ സ്നേഹിതന് ആശംസകൾ എന്നാണ് ഫേസ്ബുക്കിലൂടെ നിർമൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

Rate this post
You might also like