അങ്ങനെയിതാ ഹരി സാന്ത്വനത്തിൽ തിരിച്ചെത്തി..ഹരിയെ കാണാതായ വിഷമത്തിൽ അപർണ….തിരിച്ചെത്തിയ ഹരിയോട് അപർണയുടെ അടുത്തേക്ക് തിരിച്ചുപോകാൻ ദേവി ആവശ്യപ്പെടുമ്പോൾ!!!!

കുടുംബബന്ധങ്ങളിലെ ഊഷ്മളതയും സഹോദര സ്നേഹത്തിൻറെ മൂല്യവും ഉയർത്തിക്കാട്ടുന്ന കഥാതന്തുവുമായാണ് സാന്ത്വനം പരമ്പര പ്രേക്ഷകരിലേക്കെത്തുന്നത്. തുടക്കം മുതൽ തന്നെ റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണ് പരമ്പര തുടരുന്നത്. ശിവനും അഞ്‌ജലിയും തമ്മിലുള്ള പ്രണയമാണ് പരമ്പരയുടെ മറ്റൊരു ഹൈലൈറ്റ്. ബാലനും ദേവിയും അവരുടെ അനുജന്മാർക്ക് വേണ്ടി ജീവിതം മാറ്റിവെച്ചിരിക്കുകയാണ്. വർഷങ്ങൾ നീണ്ട

പ്രണയമാണ് ഹരിയെയും അപർണയെയും ഒന്നിപ്പിച്ചത്. ഏറെ സംഭവവികാസങ്ങൾ അരങ്ങേറിയ വേദിയിൽ വെച്ചാണ് ഹരി അപർണയെ താലിചാർത്തിയത്. എന്നാൽ വിവാഹത്തോടെ സ്വന്തം കുടുംബവുമായുള്ള ബന്ധമാണ് അപർണയ്ക്ക് നഷ്ടപ്പെട്ടത്. തമ്പിയാകട്ടെ മകൾ മരുമകളായി ചെന്ന് കയറിയ സാന്ത്വനം കുടുംബത്തെ ആജന്മശത്രുക്കളായി പ്രഖ്യാപിച്ചിരിക്കുകയാണ്. അപ്പു ഗർഭിണിയായതോടെ മകളെയും മരുമകനേയും

വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ തമ്പി മരുമകനെ തന്നോട് ചേർത്തുനിർത്തുകയാണ്. എന്നാൽ ആകെ വീർപ്പുമുട്ടിലായ ഹരി സാന്ത്വനത്തിലേക്ക് മടങ്ങുന്നതോടെയാണ് കഴിഞ്ഞ എപ്പിസോഡ് അവസാനിച്ചത്. ഹരി സാന്ത്വനത്തിൽ എത്തുന്നതും ദേവിയോടും അഞ്ജലിയോടുമെല്ലാം വിശേഷങ്ങൾ പങ്കുവെക്കുന്നതുമാണ് പുതിയ പ്രോമോ കാണിക്കുന്നത്. അതേ സമയം ഉറക്കമുണരുമ്പോൾ ഹരിയെ കാണാത്തത്തിൽ ഏറെ വിഷമിക്കുകയാണ് അപ്പു.

മകളെ സമാധാനിപ്പിക്കാൻ തമ്പി ശ്രമിക്കുന്നുവെങ്കിലും അപർണ സാന്ത്വനത്തിലേക്ക് വിളിച്ച് ഹരി അവിടെ എത്തിയോ എന്ന് ആരായുകയാണ്. ഹരിയേട്ടൻ സാന്ത്വനത്തിലുണ്ട് എന്ന് അഞ്‌ജലി അപർണയോട് പറയുന്നുമുണ്ട്. തമ്പിയുടെ വീട്ടിൽ വല്ലാത്ത വീർപ്പുമുട്ടിലാണെന്ന് ഹരി പറയുമ്പോൾ തിരിച്ചുപോകണമെന്നും അപർണയെ കൂട്ടിക്കൊണ്ടുവരണമെന്നും ദേവി ഉപദേശിക്കുക്കുകയാണ്. വീട്ടിലെത്തിയ ആശ്വാസം ഒട്ടും ചെറുതല്ല ഹരിക്ക്.

You might also like