ട്രെൻഡിങ് ഡാൻസ് നമ്പറുമായി ഹൻസു! വൈറലായി ഹൻസികയുടെ ഡാൻസ് റീൽ

സോഷ്യൽ മീഡിയയിലെ വൈറൽ സിസ്റ്റേഴ്സ് ആണ് നടൻ കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുടെയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നാലു സഹോദരിമാരും. മികച്ച ഡാൻസേഴ്സാണ് നാലുപേരും. ഇവർ ഒരുമിച്ചും ഒറ്റയ്ക്കും ചെയ്യുന്ന ഡാൻസ് റീലുകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ മനോഹരമായൊരു ഡാൻസ് റീലുമായി എത്തിയിരിക്കുകയാണ് ഹൻസിക എന്ന ഹൻസു.

ട്രെൻഡിങ് ഡാൻസ് നമ്പറായ പ്രിറ്റി പ്രിറ്റി സാവേജ് ആണ് ഹൻസിക പുനരാവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഹൻസികയുടെ പെർഫോർമൻസിന് ലഭിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്. സഹോദരിമാരിൽ ഏറ്റവും ഇളയ ആളാണ് ഹൻസിക എങ്കിലും നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഹൻസികയ്ക്ക് ഉള്ളത്. ഹൻസിക കൃഷ്ണ എന്ന പേരിൽ സ്വന്തമായി യൂട്യൂബ് ചാനലും

ഹൻസുവിനുണ്ട്. നാലര ലക്ഷത്തോളം സബ്സ്ക്രൈബേർസ് ആണ് ഈ ചാനലിനുള്ളത്. കഴിഞ്ഞ മാസമായിരുന്നു ഹൻസികയുടെ പതിനാറാം പിറന്നാൾ. അച്ഛനും അമ്മയും ചേച്ചിമാരും ചേർന്ന് ഏറെ ആഘോഷമായാണ് പിറന്നാൾ ആഘോഷിച്ചത്. സോഷ്യൽ മീഡിയയിലും പിറന്നാൾ ചിത്രങ്ങൾ ഏറെ വൈറലായിരുന്നു. അഹാന നായികയായി എത്തിയ ലൂക്ക എന്ന ചിത്രത്തിൽ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് ഹൻസികയാണ്.

അച്ഛനെയും ചേച്ചിമാരെയും പോലെ സിനിമയിൽ സജീവമാകണം എന്നാണ് ഹൻസികയുടെയും ആഗ്രഹം. പഠനത്തിലും മിടുക്കിയാണ് ഹൻസു. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും മികച്ച വിജയമാണ് ഹൻസിക നേടിയത്. അനിയത്തിമാരിൽ അഹാനയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവൾ കൂടിയാണ് ഹൻസിക . തന്നെക്കാൾ പത്ത് വയസ്സിന് ഇളയതായ ഹൻസുവിനോടുള്ള തന്റെ വാത്സല്യവും സ്നേഹവും അഹാന എല്ലാ അഭിമുഖങ്ങളിലും പറയാറുണ്ട്.

You might also like