ഗുരുവായൂരപ്പന്റെ ഥാർ ഇനി അമലിനു സ്വന്തം..ലേലം ഉറപ്പിച്ച് ഭരണസമിതി.

[GTranslate]

മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂരപ്പന് കാണിക്കയായി സമർപ്പിച്ച ഥാറിൻ്റെ (Mahnidra Thar) ലേലം ഉറപ്പിച്ച് ഗുരുവായൂർ ക്ഷേത്രഭരണസമിതി. അഞ്ച് ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും ചേർന്ന് പങ്കെടുത്ത ക്ഷേത്രത്തിലെ ഭരണസമിതിയുടെ യോഗമാണ് ലേലം സാധുവാക്കി വാഹനം വിട്ടു കൊടുക്കാൻ തീരുമാനിച്ചത്.ഗുരുവായൂരിലെ മറ്റു ലേലനടപടികളിൽ എന്ന പോലെ ഥാർ ലേലം ചെയ്ത വിവരം ഭരണസമിതി ദേവസ്വം കമ്മീഷണറെ ഔദ്യോഗികമായി അറിയിക്കും.

കമ്മീഷണർ ലേലം അംഗീകരിക്കുന്നതോടെ മുഴുവൻ പണവും അടച്ച് ഥാർ അമൽ മുഹമ്മദലിക്ക് സ്വന്തമാക്കാൻ സാധിക്കും സമൂഹമാധ്യമങ്ങളിൽ താരമായി മാറിയ ഥാർ ലേലത്തിന് വച്ചപ്പോൾ വലിയ പ്രതികരണമുണ്ടാകും എന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിച്ചത്. എന്നാൽ ഒരാൾ മാത്രമാണ് ലേലത്തിൽ പങ്കെടുക്കാൻ എത്തിയത്. ഖത്തറിൽ വ്യവസായിയായ അമൽ മുഹമ്മദ് അലി എന്ന യുവാവിന്റെ പ്രതിനിധി മാത്രമാണ് ഥാർ ലേലത്തിൽ പങ്കെടുക്കാൻ എത്തിയത്.

ലിമിറ്റഡ് എഡിഷന് ഥാറിന് 15 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി ഗുരുവായൂർ ദേവസ്വം തീരുമാനിച്ചിരുന്നത്. ലേലം വിളിച്ചപ്പോൾ പതിനായിരം രൂപ അമലിൻ്റെ പ്രതിനിധി കൂട്ടിവിളിച്ചു. അതിനും മേലെ വിളിക്കാൻ വേറെ ആളില്ലാതെ വന്നത് കൊണ്ട് തന്നെ ലേലം അമലിന് ഉറപ്പിച്ചു. എന്നാൽ 21 ലക്ഷം വരെ വിളിക്കാൻ തയാറായാണ് എത്തിയിരുന്നത്. 21 ലക്ഷം രൂപ വരെ ലേലവില ഉയരുമായിരുന്നു എന്നത് അറിയാതെ പോയതും ഒരൊറ്റ ആളെ മാത്രം വച്ച് ലേലം

നടത്തിയതും വിമർശനത്തിന് ഇടയാക്കി. ലോകം മുഴുവൻ കണ്ടു കൊണ്ട് നടത്തിയ പരസ്യലേലത്തിന് ശേഷവും വാഹനം വിട്ടു കിട്ടില്ലെന്ന് വന്നതോടെ കോടതിയെ സമീപിക്കുമെന്ന് അമൽ മുഹമ്മദലിയും പ്രഖ്യാപിച്ചിരുന്നു. ബോർഡിൻ്റെ നടപടി സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ കൂടുതൽ വിവാദങ്ങൾക്ക് നിൽക്കാതെ ലേലനടപടി പൂർത്തിയാക്കാൻ ദേവസ്വം ഭരണസമിതിയും തീരുമാനിച്ചു. വാഹനത്തിന് 21 ലക്ഷം രൂപ നൽകാൻ സാധിക്കുമോ എന്ന് അമൽ മുഹമ്മദലിയുടെ പ്രതിനിധിയോട് അധികൃതർ ചോദിച്ചിരുന്നു എന്നാൽ സാധ്യമല്ല എന്നായിരുന്നു അമലിൻ്റെ നിലപാട്.

You might also like