കിടിലൻ ലുക്കും പൊളി ക്യാപ്ഷനുമായി പക്രു ചേട്ടന്റെ പുതിയ പോസ്റ്റ്; കയ്യടിച്ച് ആരാധകരും

പരിമിതികളിൽ നിന്ന് പറന്നുയർന്ന മലയാളികളുടെ സ്വന്തം താരാമാണ് നടനും സംവിധായകനുമായ ഗിന്നസ് പക്രു. സോഷ്യൽ മീഡിയയിൽ സജീവമാണ് . താരം തന്റെ ഏറ്റവും ചെറിയ വിശേഷങ്ങൾ പോലും ആരാധകരുമായി പങ്കിടാറുണ്ട്. ഗിന്നസ് പക്രു ഇൻ മീഡിയ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയും താരം ആരാധകർക്ക് മുൻപിൽ എത്താറുണ്ട്.രസകരമായ അടിക്കുറിപ്പോടെ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ താരം പങ്കുവച്ചിരിക്കുന്ന ഒരു

ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചിരി പടർത്തിയിരിക്കുന്നത്. ഒരു ഹോട്ടൽ ലോബിയിൽ തന്റെ രണ്ട് ആരാധികമാർക്ക് നടുവിൽ കറുത്ത കൂളിംഗ് ഗ്ലാസ്സും കറുത്ത ബനിയനുമിട്ട് നിൽക്കുന്ന ഫ്രീക്ക് ലുക്കിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഹാപ്പി സ്മൈലിയ്ക്കൊപ്പം സൽ ‘മോൻ’ ഖാൻ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.ചിത്രത്തിന് താഴെ നിരവധി പേരാണ് താരത്തിന് സ്നേഹാശംസകളുമായി എത്തിയിരിക്കുന്നത്.

കറുപ്പിൽ അതി മനോഹരമായിരിക്കുന്നു, നിങ്ങൾ ഞങ്ങളുടെ അമിതാഭ് ബച്ചനാണ് തുടങ്ങിയ രസകരമായ കമന്റുകളുമായാണ് ആരാധകർ ഫോട്ടോ സ്വീകരിച്ചിരിക്കുന്നത്.ഫോട്ടോകൾക്കൊപ്പം രസകരമായ ക്യാപ്ഷനുകൾ ഗിന്നസ് പക്രുവിന്റെ പോസ്റ്റുകളുടെ പ്രത്യേകതയാണ്. നാദിർ ഷയ്ക്കും കോട്ടയം നസീറിനുമൊപ്പമുള്ള മറ്റൊരു ചിത്രം താരം പങ്കു വച്ചിരിക്കുന്നത് കമിംങ്ങ് വിത്ത് മാസ്റ്റേഴ്സ് എന്ന ക്യാപ്ഷനോടെയാണ്. അമൃത ടി വി യിലെ

കോമഡി മാസ്റ്റേഴ്സ് പ്രോഗ്രാമിനിടയിൽ കോട്ടയം നസീർ പകർത്തിയ സെൽഫിയാണ് ഇത്. ചിത്രവും ലവും ലൈക്കുമായി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.കഴിഞ്ഞ ദിവസം മകൾക്ക് ലംബേർഗിനി സമ്മാനിച്ച സന്തോഷം താരം ആരാധകരുമായി പങ്കുവച്ചിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വീരാട് കോഹ്‌ലിയുടെ ലംബോർഗിനിയാണ് മകളുമായി റൈഡ് നു പോകാൻ വാങ്ങിയത്.

മിമിക്രി താരമായി കരിയർ ആരംഭിച്ച ഗിന്നസ് പക്രു ഇന്ന് മലയാളത്തിലെ മുൻ നിര താരങ്ങളിലൊരാളാണ്. മലയാളത്തിൽ മാത്രമല്ല നിരവധി തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. കൂടാതെ മലയാള സിനിമയിൽ സംവിധായക വേഷവും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. അത്ഭുത ദ്വീപ് എന്ന ചിത്രത്തിലാണ് അജയ കുമാർ എന്ന പക്രു ആദ്യമായി നായക വേഷത്തിൽ എത്തുന്നത് . ചിത്രത്തിന്റെ രണ്ടാം ഭാഗവും ഉടൻ ഉണ്ടാകുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ സൂചന നൽകിയിരുന്നു

You might also like