കറുമുറാ കൊറിക്കാം ഗ്രീൻ പീസ് ഇതുപോലെ ചെയ്തു വറത്തു നോക്കൂ.!!!

വെറുതെ ഇരിക്കുമ്പോൾ എന്തെങ്കിലും വായിലിട്ടു കൊറിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല.പ്രത്യേകിച്ച് നല്ല മഴയുള്ള സമയങ്ങളിൽ. വഴിയോരങ്ങളിലും പൂരപ്പറമ്പുകളിലും സിനിമ തീയേറ്ററുകളിലും സ്ഥിരമായി കാണുന്ന ഒന്നാണ് പച്ചനിറത്തിലുള്ള പട്ടാണികടല വറുത്തത്.

നല്ല മൊരിഞ്ഞ ഗ്രീൻപീസ് വറുത്തത് വീട്ടിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ.. എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ സാധിയ്ക്കുന്ന ഒന്നാണ്. ടി വി കാണുമ്പോഴോ പഠിക്കുന്ന ഇടവേളകളിലോ വായിലിട്ടു കഴിക്കാൻ ഇത് വളരെ നല്ലതായിരിക്കും. എല്ലാവരുടെയും വീട്ടിൽ കടല വാങ്ങിക്കാതിരിക്കില്ല. അൽപ്പമെങ്കിലും എടുത്തു ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ..എല്ലാവർക്കും ഇഷ്ടപ്പെടും.

5 മണിക്കൂർ വെള്ളത്തിലിട്ടു കുതിർത്തണം. ശേഷം കുക്കറിൽ വെള്ളം വെച്ച് അതിനു മുകളിലായി മറ്റൊരു പാത്രത്തിൽ ഗ്രീൻപീസ് വേവിച്ചെടുക്കാം. വെന്തു കുഴയാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം ഓയിൽ ഉപയോഗിച്ചു ഫ്രൈ പാനിൽ വറുത്തെടുക്കാവുന്നതാണ്. ആവശ്യത്തിന് ഉപ്പും മുളകുപൊടിയും ശേഷം ചേർത്ത് നന്നായി ഇളക്കി കൊടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like